കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക്... റൂട്ടുമാറി ഓടിയ സ്വകാര്യബസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരുത്ത് സംഘര്‍ഷം... തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് നിര്‍ത്തിവച്ചു...
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് നിര്‍ത്തിവച്ചു. ഡിറ്റിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്.
റൂട്ടുമാറി ഓടിയ സ്വകാര്യബസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരുത്ത് സംഘര്‍ഷം. ഡിടിഒ ശ്യാം ലോപ്പസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ബസ് വിട്ടുനല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പൊലീസ് നിര്‍ദ്ദേശത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.ജീവനക്കാരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് നിര്‍ത്തിവെച്ചു.
തമ്പാനൂരില്‍ നിന്ന് ദീര്‍ഘദൂരറൂട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
https://www.facebook.com/Malayalivartha