Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വീല്‍ചെയറിലുള്ള പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡോയോകള്‍ കണ്ട് തുടങ്ങിയ ഇഷ്ടം, ആ ഇഷ്ടം പിന്നീട് പ്രണയമാകുന്നു, പ്രണവ് പോലും അറിയാതെ ഷഹ്ന അവനെ പ്രണയിക്കുന്നു, ഒടുവില്‍ അവന് എന്നും ഒരു തുണയാകണം എന്ന് തോന്നിയപ്പോള്‍ അവന്റെ ജീവിതത്തിലേക്ക് എന്നും ഒരു കൂട്ടായി തണലായി അവള്‍ മാറുന്നു.... സുന്ദരമീ പ്രണയം

04 MARCH 2020 02:37 PM IST
മലയാളി വാര്‍ത്ത

വീല്‍ചെയറിലുള്ള പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡോയോകള്‍ കണ്ട് തുടങ്ങിയ ഇഷ്ടം, ആ ഇഷ്ടം പിന്നീട് പ്രണയമാകുന്നു, പ്രണവ് പോലും അറിയാതെ ഷഹ്ന അവനെ പ്രണക്കുന്നു, ഒടുവില്‍ അവന് എന്നും ഒരു തുണയാകണം എന്ന് തോന്നിയപ്പോള്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് ഇട്ടു പക്ഷേ പ്രണവ് അത് കണ്ട ഭാവം നടിച്ചില്ല, എന്നിട്ടും വിടാന്‍ തയ്യാറാകാതെ പ്രണവിന്റെ കൂട്ടുകാരോട് സംസാരിച്ച് ആ റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യിക്കുന്നു പിന്നീട് അവന്റെ ജീവിതത്തിലേക്ക് എന്നും ഒരു കൂട്ടായി തണലായി അവള്‍ മാറുന്നു.... ഇന്നത്തെ കാലത്ത് ഇങ്ങനെയും സ്‌നേഹിക്കാനാകുമോ, അവരെ ദൈവം അനുഗ്രഹിക്കട്ടെ, ഷഹ്നയുടെ ആ നല്ല മനസ്സ് ഇങ്ങനെയുള്ള കമന്റുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ മുഴുവന്‍ ആ ദമ്പതികളെ സ്‌നേഹാശംസകള്‍ കൊണ്ടുകൂടി നിറക്കുകയാണ്.

പ്രണവ് ഇങ്ങനെയല്ല ഒരു ചുള്ളന്‍ ചെക്കന്‍ തന്നെയായിരുന്നു പക്ഷേ ആറു കൊല്ലം മുമ്പ് ഉണ്ടായ ഒരു ബൈക്ക് ആക്സിഡന്റ് അതിനു ശേഷം അരക്ക് താഴെ തളര്‍ന്ന് വീല്‍ചെയറില്‍ ജീവിക്കുകയായിരുന്ന പ്രണവ് ഷഹ്ന തന്നെ പ്രണയിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പിന്മാറാന്‍ ശ്രമിച്ചു പക്ഷേ തട്ടിമാറ്റുമ്പോഴും കൂടുതല്‍ അടുക്കുന്നതായിരുന്നു ഷഹ്നയുടെ പ്രണയം. ആ പ്രണയത്തിന്റെ സാഫല്യാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ ആല ക്ഷേത്ര സന്നിധിയില്‍ നടന്നത്.

കൂട്ടുകാര്‍ പറയുന്നത്... നേരില്‍ക്കണ്ടു പിറ്റേന്നു തന്നെ ഷഹ്ന അവന്റെ കൈപിടിച്ച് ജീവിതസഖിയായി മാറുകയായിരുന്നു എന്നാണ്. കുടുംബത്തിന്റെയും പ്രണവിന്റെയും എതിര്‍പ്പിനെ മറികടന്നുള്ള ആ തീരുമാനം. അതിനെ കേരളക്കര മുഴുവന്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

വീല്‍ചെയറിലായിരുന്നു ജീവിതം എങ്കിലും നിരാശനാകാതെ ഉര്‍ജ്ജസ്വലനയിരുന്നു. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. അടുത്ത സുഹൃത്തായ വിനുവായിരുന്നു വര്‍ഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീല്‍ചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകള്‍ ഫേസ്ബുക്കില്‍ വൈറലായിമാറിയിരുന്നു. ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചതും ഇതൊക്കെ തന്നെയായിരുന്നു.

അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അവളെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു. ഒരുപാടുനാള്‍ അവന്‍ അറിയാതെ അവള്‍ പ്രണയിച്ചു 3 മാസം മുന്‍പ് മാത്രമാണ് ഫേസ്ബുക്കില്‍ നിന്നു ഫോണ്‍ നമ്പറെടുത്ത് ഷഹ്ന പ്രണവിനെ വിളിച്ചത്. കുറച്ചുനാള്‍ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിക്കുന്നു. വിവാഹം കഴിക്കാന്‍ തയാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു ശ്രമിക്കുന്തോറും ഷഹ്നയുടെ ഇഷ്ടം കൂടി വരികയായിരുന്നു. മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും രക്ഷയില്ല പിന്മാറാന്‍ ഷഹ്ന ഒരുക്കമല്ലായിരുന്നു.

ഷഹ്നയുടെ വീട്ടില്‍ ഈ വിവരം അറിഞ്ഞതോടെ പ്രശ്നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹ്ന വീട്ടില്‍ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹ്ന നേരിട്ടു കാണട്ടെ. മനം മാറിയാല്‍ തിരികെ വീട്ടിലെത്തിക്കാം. തിങ്കളാഴ്ച ഷഹ്ന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷഹ്ന ഉറച്ചുനിന്നു. തുടര്‍ന്ന് ഇന്നലെ കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഷഹ്ന പ്രണവിന്റെ സഖിയായി.

സോഷ്യല്‍ മീഡിയയും ഈ പ്രണയ വിവാഹത്തിന് കൈയടികള്‍ നിറയ്ക്കുകയാണ്. ആറു വര്‍ഷമായി കിടന്ന കിടപ്പില്‍ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടര്‍ന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും പരിചയപെട്ടവര്‍ക്ക് മറക്കാന്‍ പറ്റില്ല. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ. അനിയത്തിയും അച്ഛനും ഉണ്ട് വീട്ടില്‍. പകുതി പണി തീര്‍ന്ന ആ വീട്ടില്‍ ഇന്ന് മുതല്‍ പ്രണവിന് കൂട്ടും തണലുമായി ഷഹനയും ഉണ്ടാവും.

എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാന്‍ പോകുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം....ഇങ്ങനെ ഒരു കുറിപ്പ് പ്രണവും ഫെയ്‌സ് ബുക്കില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ ഫോട്ടോകള്‍ ഫെയ്‌സ് ബുക്കില്‍ വൈറലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends