'ഇവൾ എന്റെ ചങ്ക്' ; മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞു എന്നിട്ടും പിന്തിരിഞ്ഞില്ല. ഇവിടെ വരണമെന്ന് പറഞ്ഞു വാശി പിടിച്ചു; വന്നിട്ടും പിന്തിരിപ്പിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല; അങ്ങനെ കട്ടക്ക് കൂടെ നിന്നു; പ്രണവും ഷഹ്നയും മലയാളി വാർത്തയോട് മനസ് തുറക്കുന്നു
സോഷ്യൽ മീഡിയയിൽ താരമാകുകയാണ് പ്രണവ് -ഷഹ്ന ദമ്പതികൾ. ഇന്നത്തെ കാലത്ത് ഇങ്ങനെയും സ്നേഹിക്കാനാകുമോ, അവരെ ദൈവം അനുഗ്രഹിക്കട്ടെ, ഷഹ്നയുടെ ആ നല്ല മനസ്സ് ഇങ്ങനെയുള്ള കമന്റുകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ മുഴുവന്‍ ആ ദമ്പതികളെ സ്നേഹാശംസകള്‍ കൊണ്ടുകൂടി നിറക്കുകയാണ്.
വീല്‍ചെയറിലുള്ള പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡോയോകള്‍ കണ്ട് തുടങ്ങിയ ഇഷ്ടം, ആ ഇഷ്ടം പിന്നീട് പ്രണയമാകുന്നു, പ്രണവ് പോലും അറിയാതെ ഷഹ്ന അവനെ പ്രണക്കുന്നു, ഒടുവില്‍ അവന് എന്നും ഒരു തുണയാകണം എന്ന് തോനിയപ്പോള്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് ഇട്ടു പക്ഷേ പ്രണവ് അത് കണ്ട ഭാവം നടിച്ചില്ല, എന്നിട്ടും വിടാന്‍ തയ്യാറാകാതെ പ്രണവിന്റെ കൂട്ടുകാരോട് സംസാരിച്ച് ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യിക്കുന്നു പിന്നീട് അവന്റെ ജീവിതത്തിലേക്ക് എന്നും ഒരു കൂട്ടായി തണലായി അവള് മാറുകയാണ്.... പ്രണയ വിവാഹത്തെക്കുറിച്ച് പ്രണവ് മലയാളിവർത്തയോട് പ്രതികരിക്കുകയാണ്. പ്രണവിന്റെ വാക്കുകളിലേക്ക്...
'എന്റെ കുറെ വീഡിയോസ് വൈറൽ ആയിരുന്നു . അത് കണ്ട് ഇഷ്ടപെട്ടിട്ടാണ് ഇവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഞാൻ ഇവളെ പരിചയപെട്ടിട്ട് ഇപ്പോൾ രണ്ടു മാസമേ ആയിട്ടുള്ളൂ. അവൾ അതിനു മുൻപേ എന്റെ വീഡിയോസൊക്കെ കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം കണ്ടു ഇഷ്ടപെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും എന്റെ നമ്പർ എടുത്ത് കോൺടാക്ട് ചെയ്തു. കാര്യങ്ങളൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയപ്പോൾ ഓൾ പിന്തിരിഞ്ഞില്ല കട്ടക്കുതന്നെ നിന്നു. ഫ്രണ്ട്സും വിളിച്ചു പിന്തിരിയാൻ ഉപദേശിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല. മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞു എന്നിട്ടും പിന്തിരിഞ്ഞില്ല. ഇവിടെ വരണമെന്ന് പറഞ്ഞു വാശി പിടിച്ചു. വന്നിട്ടും പിന്തിരിപ്പിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ കട്ടക്ക് കൂടെ നിന്നു. അവളെ താലി കെട്ടി സ്വന്തമാക്കി.'
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha