ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ കൈവിട്ടു കളയാൻ തോന്നിയില്ല; പ്രണവ് പോലും അറിയാതെ ഷഹ്ന അവനെ പ്രണയിക്കുകയായിരുന്നു; ഷഹ്ന മലയാളിവാർത്തയോട്
പ്രണവിനെ ഇഷ്ടപെട്ടു തുടങ്ങിയപ്പോൾ കൈവിട്ടുകളയാൻ തോന്നിയില്ലെന്നു ഷഹ്ന മലയാളിവാർത്തയോട്. സോഷ്യൽ മീഡിയ വഴി പ്രണവിന്റെ വീഡിയോസ് കണ്ട ഷഹ്നയുടെ ആരാധന പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വീല്‍ചെയറിലുള്ള പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡോയോകള്‍ കണ്ട് തുടങ്ങിയ ഇഷ്ടം പിന്നീട് പ്രണയമാകുന്നു, പ്രണവ് പോലും അറിയാതെ ഷഹ്ന അവനെ പ്രണയിക്കുകയായിരുന്നു. ഒടുവില്‍ അവന് എന്നും ഒരു തുണയാകണം എന്ന് തോനിയപ്പോള്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് ഇട്ടു പക്ഷേ പ്രണവ് അത് കണ്ട ഭാവം നടിച്ചില്ല, എന്നിട്ടും വിടാന്‍ തയ്യാറാകാതെ പ്രണവിന്റെ കൂട്ടുകാരോട് സംസാരിച്ച് ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യിക്കുന്നു പിന്നീട് അവന്റെ ജീവിതത്തിലേക്ക് എന്നും ഒരു കൂട്ടായി തണലായി അവള് മാറുകയാണ്.
'എന്റെ കുറെ വീഡിയോസ് വൈറൽ ആയിരുന്നു . അത് കണ്ട് ഇഷ്ടപെട്ടിട്ടാണ് ഇവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഞാൻ ഇവളെ പരിചയപെട്ടിട്ട് ഇപ്പോൾ രണ്ടു മാസമേ ആയിട്ടുള്ളൂ. അവൾ അതിനു മുൻപേ എന്റെ വീഡിയോസൊക്കെ കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം കണ്ടു ഇഷ്ടപെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും എന്റെ നമ്പർ എടുത്ത് കോൺടാക്ട് ചെയ്തു. കാര്യങ്ങളൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയപ്പോൾ ഓൾ പിന്തിരിഞ്ഞില്ല കട്ടക്കുതന്നെ നിന്നു. ഫ്രണ്ട്സും വിളിച്ചു പിന്തിരിയാൻ ഉപദേശിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല. മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞു എന്നിട്ടും പിന്തിരിഞ്ഞില്ല. ഇവിടെ വരണമെന്ന് പറഞ്ഞു വാശി പിടിച്ചു. വന്നിട്ടും പിന്തിരിപ്പിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ കട്ടക്ക് കൂടെ നിന്നു. അവളെ താലി കെട്ടി സ്വന്തമാക്കി.;' എന്ന് പ്രണവ് മലയാളിവാർത്തയോട് മനസ് തുറന്നു.
വീല്‍ചെയറിലായിരുന്നു ജീവിതം എങ്കിലും നിരാശനാകാതെ ഉര്ജ്ജസ്വലനയിരുന്നു. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. അടുത്ത സുഹൃത്തായ വിനുവായിരുന്നു വര്‍ഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീല്‍ചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകള്‍ ഫേസ്ബുക്കില്‍ വൈറലായിമാറിയിരുന്നു. ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചതും ഇതൊക്കെ തന്നെയായിരുന്നു. അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അവളെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു. ഒരുപാടുനാള് അവന് അറിയാതെ അവള് പ്രണയിച്ചു 3 മാസം മുന്‍പ് മാത്രമാണ് ഫേസ്ബുക്കില്‍ നിന്നു ഫോണ്‍ നമ്പറെടുത്ത് ഷഹ്ന പ്രണവിനെ വിളിച്ചത്. കുറച്ചുനാള്‍ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിക്കുന്നു. വിവാഹം കഴിക്കാന്‍ തയാറാണെന്ന കാര്യവും. വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍ അതിനു ശ്രമിക്കുന്തോറും ഷഹ്നയുടെ ഇഷ്ടം കൂടി വരികയായിരുന്നു. മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും രക്ഷയില്ല പിന്മാറാന് ഷഹ്ന ഒരുക്കമല്ലായിരുന്നു.
ഷഹ്നയുടെ വീട്ടില്‍ ഈ വിവരം അറിഞ്ഞതോടെ പ്രശ്നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹ്ന വീട്ടില്‍ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹ്ന നേരിട്ടു കാണട്ടെ. മനം മാറിയാല്‍ തിരികെ വീട്ടിലെത്തിക്കാം. തിങ്കളാഴ്ച ഷഹ്ന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന് പരമാവധി ശ്രമിച്ചെങ്കിലും ഷഹ്ന ഉറച്ചുനിന്നു. തുടര്‍ന്ന് ഇന്നലെ കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഷഹ്ന പ്രണവിന്റെ സഖിയായി.
https://www.facebook.com/Malayalivartha