ഖേദം പ്രകടിപ്പിച്ച് കെഎസ്ആര്‍ടിസി എംഡി എം പി ദിനേശ്; കെഎസ്ആര്‍ടിസിയുടെ മിന്നല്‍പണിമുടക്ക് അംഗീകരിക്കാനാകില്ല; പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നല്‍ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല, ആയത് അംഗീകരിക്കുവാനും കഴിയില്ല

തിരുവനന്തപുരം നഗരത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച മിന്നല്‍ പണിമുടക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി എംഡി എം പി ദിനേശ്. ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും എം.ഡി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് എംഡിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം നഗരത്തില്‍ ഇന്നു നടന്ന അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയുണ്ടായി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു മിന്നല്‍ പണിമുടക്കും അഭിലഷണീയമായ പ്രവണതയല്ല, ആയത് അംഗീകരിക്കുവാനും കഴിയില്ല.
നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് അത്തരം സാഹചര്യങ്ങളില്‍ അഭികാമ്യം. ഇന്നത്തെ മിന്നല്‍ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
https://www.facebook.com/Malayalivartha

























