കേരള ഹൈക്കോടതിയില്‍ മൂന്ന് അഭിഭാഷകരെയും ഒരു ജില്ലാജഡ്ജിയെയും അഡീഷണല്‍ ജഡ്ജിമാരായി ബുധനാഴ്ച നിയമിച്ചു... രണ്ടുവര്‍ഷത്തേക്കാണു നിയമനം

മൂന്ന് അഭിഭാഷകരെയും ഒരു ജില്ലാജഡ്ജിയെയും കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി ബുധനാഴ്ച നിയമിച്ചു. അഭിഭാഷകരായ ടി.ആര്‍. രവി, ബെച്ചു കുര്യന്‍ തോമസ്, പി. ഗോപിനാഥ് എന്നിവരെയും കോഴിക്കോട് ജില്ലാജഡ്ജി എം.ആര്‍. അനിതയെയുമാണ് ഹൈക്കോടതിയിലേക്കു നിയമിച്ചത്.
രണ്ടുവര്‍ഷത്തേക്കാണു നിയമനം.സുപ്രീംകോടതി മുന്‍ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യന്‍ തോമസ്. മേനോന്‍ ആന്‍ഡ് പൈ ലോ ഫേമിലെ പാര്‍ട്ണറാണ് മുതിര്‍ന്ന അഭിഭാഷകനായ പി. ഗോപിനാഥ്. സര്‍ക്കാര്‍ പ്ലീഡറായിരുന്നു ടി.ആര്‍. രവി. 47 ജഡ്ജിമാരുടെ തസ്തികയുള്ള കേരള ഹൈക്കോടതിയില്‍ 15 ഒഴിവാണുള്ളത്.
https://www.facebook.com/Malayalivartha

























