കിഴക്കേക്കോട്ടയില്‍ സ്വകാര്യബസ് ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കിഴക്കേക്കോട്ടയില്‍ സ്വകാര്യബസ് ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തുകിഴക്കേക്കോട്ടയില്‍ സ്വകാര്യബസ് ജീവനക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്. സംഭവത്തില്‍ ആര്‍.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗാരേജില്‍ കിടന്ന വാഹനങ്ങള്‍ പോലും റോഡിലിറക്കിയിട്ട് വഴിതടസപ്പെടുത്തി. ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും സ്വകാര്യ ബസിന്റെ നിയമലംഘനം ചോദ്യം ചെയ്ത രീതിയും തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ഗതടസം സൃഷ്ടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സും സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട ഫോര്‍ട്ട് അസി. കമ്മിഷണര്‍, ട്രാഫിക് അസി. കമ്മിഷണര്‍ എന്നിവര്‍ക്ക് ആര്‍.ടി.ഒ കത്തും നല്‍കി. മോട്ടോര്‍വാഹന നിയമം 1988 സെക്ഷന്‍ 190 -എഫ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാണിത്. കെ.എസ്.ആര്‍.ടി.സിക്കാരുമായി വാക്കു തര്‍ക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തി.
https://www.facebook.com/Malayalivartha

























