കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിലെത്തിയ നാടോടി സ്ത്രീ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മുങ്ങി

കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിലെത്തിയ നാടോടി സ്ത്രീ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി 2 പവന്‍ കവര്‍ന്നു. തെള്ളിയാമറ്റം വാഴമറ്റത്തില്‍ ബിജുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം നടന്നത്. ബിജുവിന്റെ മകള്‍ ജയലക്ഷ്മിയുടെ കുഞ്ഞിന്റെ കഴുത്തിലാണ് കത്തിവച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ആവശ്യപ്പെട്ടത്.
ജയലക്ഷ്മിയും ഇളയ സഹോദരി ശ്രീലക്ഷ്മിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്രീലക്ഷ്മി വെള്ളമെടുക്കാന്‍ അകത്തേക്കു പോയ തക്കം നോക്കി വീട്ടിനുള്ളില്‍ കയറിയ നാടോടി സ്ത്രീ ജയലക്ഷ്മിയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കത്തി വച്ച് ആഭരണങ്ങള്‍ ഊരിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ സ്ത്രീ ആരെയോ ഫോണില്‍ വിളിച്ചതായും ഇവര്‍ പറയുന്നു. ആഭരണങ്ങള്‍ ഊരി വാങ്ങിയ ഉടന്‍ നാടോടി സ്ത്രീ സ്ഥലംവിട്ടു. ഉച്ചകഴിഞ്ഞ് ബിജു തിരികെ എത്തിയതിനു ശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്.
https://www.facebook.com/Malayalivartha

























