ഞങ്ങള്‍ക്കിനിയാരുണ്ട്... വീട്ടില്‍ നിന്നും സന്തോഷത്തോടെ ഇറങ്ങിപ്പോയ മനുഷ്യല്‍ പച്ചവെള്ളം പോലും കിട്ടാതെ കൊടും ചൂടില്‍ മിന്നല്‍ സമരത്തില്‍ പെട്ട് മരണമടഞ്ഞപ്പോള്‍ കണ്ണില്‍ ചേരയില്ലാത്ത കെ.എസ്.ആര്‍.ടി.സി. യൂണിയന്‍കാര്‍ക്ക് വിജയാഘോഷം; അവസാന നിമിഷം വരെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ട് വന്ന ആ സഹോദരിക്ക് നിറയെ കയ്യടി

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അവരുടെ മുഖ്യവരുമാനക്കാരായ പൊതുജനത്തെ എന്തിന് പൊരിവെയിലില്‍ നിര്‍ത്തി തലസ്ഥാനത്ത് മിന്നല്‍ സമരം നടത്തിയെന്ന ചോദ്യം ആളി കത്തുകയാണ്. ഒരു യൂണിയന്‍ നേതാവിനെ അറസ്റ്റ് ചെയ്തതിന് വില നല്‍കേണ്ടി വന്നത് പട്ടിണി പാവങ്ങള്‍. അല്‍പമെങ്കിലും പണമുള്ളവര്‍ ഓട്ടോയില്‍ കയറിപ്പോയി. പക്ഷെ വിദൂരെയുള്ളവര്‍ പൊരി വെയിലത്ത് വെള്ളം പോലും കുടിക്കാതെ രോഗികളുള്‍പ്പെടെ അനേകായിരങ്ങള്‍. പലരും വിളിച്ച് പറഞ്ഞതാണ് ഒരു തുള്ളി വെള്ളം കിട്ടാതെ ഇവിടെക്കിടന്ന് മരിക്കുമെന്ന്. കല്ലന്‍മാരായ യൂണിയന്‍കാര്‍ നടുറോഡില്‍ ബസുപേക്ഷിച്ച് ജനത്തെ മൊത്തം വെല്ലുവിളിച്ചു.
ഫലമമോ ഗതാഗതക്കുരുക്കില്‍പെട്ട് യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഈ മരണത്തിന് ഉത്തരവാദികള്‍ സമരക്കാര്‍ തന്നെയാണ്. മിന്നല്‍ സമരം ഹൈക്കോടതി പോലും വിലക്കിയതാണ്. എന്നിട്ടും അവര്‍ മിന്നല്‍ സമരം ചെയ്ത് ജനത്തെ വലച്ചു. ഈ മരണത്തിന് ഉത്തരവാദി അവര്‍ മാത്രമാണ്. ഒരു കുടുംബത്തിന്റെ അത്താണിയെയാണ് യൂണിയന്‍കാരുടെ കാട്ടാളത്തരം കാരണം നഷ്ടമായത്. ആ അമ്മയുടെ കരിച്ചില്‍ മാത്രം മതി കരളലിയാന്‍.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരത്തിനിടെ കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ യാത്രക്കാരന്‍ കുമാരപുരം സ്വദേശി ടി. സുരേന്ദ്രനെ രക്ഷിക്കാന്‍ സമീപത്തിരുന്ന യാത്രക്കാരി തീവ്രശ്രമം നടത്തിയത് ഏറെ കയ്യടി നേടി. കസേരയില്‍ നിന്നു കുഴഞ്ഞുവീണ സുരേന്ദ്രനു പ്രഥമശുശ്രൂഷ നല്‍കാന്‍ ഇവര്‍ പല തവണ ശ്രമിച്ചു.
കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍ (സിപിആര്‍) എന്ന ജീവന്‍ രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ശ്രമം. ഇതിനിടെ ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം ചെയ്യാന്‍ സമീപത്തുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
മറ്റു യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി അവരുടെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേന്ദ്രന് പ്രഥമശുശ്രൂഷ നല്‍കിയത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണെന്ന വിവരം മാത്രമാണു മറ്റുള്ളവര്‍ക്ക് അറിയാവുന്നത്. അല്‍പസമയത്തിനു ശേഷം ഇവര്‍ സ്റ്റാന്‍ഡില്‍നിന്നു പോവുകയും ചെയ്തു.
സമരക്കാര്‍ ബസിട്ട് ബ്ലോക്ക് സൃഷ്ടിച്ചതിനാല്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ആമ്പുലന്‍സിന് എത്താനായത്. സുരേന്ദ്രനെ കൊണ്ടുപോയ ആംബുലന്‍സും ഗതാഗതസ്തംഭനത്തില്‍ ആശുപത്രിയിലേക്കു പോകാന്‍ ഏറെ പ്രയാസപ്പെട്ടു. ഏറെ ദൂരം പിന്നോട്ട് ഓടിയ ശേഷമാണു ആശുപത്രിയിലേക്കു പോകാന്‍ വഴി തെളിഞ്ഞത്. തലങ്ങും വിലങ്ങും കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തിയിട്ട് സമരക്കാര്‍ പോയതാണ് ഗതാഗതസ്തംഭനത്തിന് ഇടയാക്കിയത്.
അതേസമയം ആ സഹോദരി ചെയ്തിരുന്ന സിപിആര്‍ തുടരേണ്ടതായിരുന്നു. ആംബുലന്‍സ് എത്തുന്നതുവരെയും ആംബുലന്‍സില്‍ വച്ചും ആശുപത്രിയില്‍ ചികിത്സയ്ക്കു പ്രവേശിപ്പിക്കുന്നതുവരെയും സിപിആര്‍ തുടര്‍ന്നാലേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പരിശീലനകാലത്തും സര്‍വീസിന്റെ ഇടവേളകളിലും അടിയന്തര പരിചരണത്തെക്കുറിച്ച് പൊലീസിനു നല്‍കുന്നുവെന്നു പറയുന്ന പരിശീലനം ഇങ്ങനെ മതിയോ എന്ന ചോദ്യമാണ് ഉയരുന്നത്.
വഴിനീളെ ബസുകള്‍ നിര്‍ത്തിയിട്ടുണ്ടായ 5 മണിക്കൂര്‍ ഗതാഗതസ്തംഭനം പരിഹരിക്കാന്‍ പൊലീസും ഇടപെടാന്‍ സര്‍ക്കാരും സമരം പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളും മടിച്ചുനിന്നു. എല്ലാവരുടെയും വാശിയുടെ ഇരയായി ഒരു യാത്രക്കാരന്റെ ജീവന്‍ പൊലിഞ്ഞതോടെയാണു സമരം പിന്‍വലിച്ചത്. അതേ സമയം ഈ മരണ വാര്‍ത്ത വന്ന സമയത്താണ് യൂണിയന്‍ നേതാവ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയും അദ്ദേഹത്തെ വിജയാഘോഷ പൂര്‍വം കൊണ്ടുവന്നത്. ഒരു വശത്ത് സങ്ക
ടക്കടല്‍ നടക്കുമ്പോള്‍ യൂണിയന്‍കാരുടെ ജയ് വിളി. കയ്യൂക്കിന്റെ ബലത്തില്‍ ആരേയും സ്‌റ്റേഷനില്‍ നിന്നിറക്കാമെന്ന സമകാലിക ചിത്രം കൂടിയാണ് ഇതിലൂടെ പുറത്താകുന്നത്. എന്ത് ചെയ്യാന്‍ സമരം ചെയ്തവരും സമരത്തിലേക്ക് നയിച്ച െ്രെപവറ്റ് കാരും പോലീസുകാരും എല്ലാവരും ജയിച്ചു. ആ അമ്മയുടെ നിലവിളി മാത്രമാണ് ഇനി മിച്ചം.
"
https://www.facebook.com/Malayalivartha

























