ഔദാര്യമായി കിട്ടിയ മന്ത്രിപണി... നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കെ.എസ്.ആര്‍.ടി.സി.യെ വഴിയിലുപേക്ഷിച്ച് യൂണിയന്‍കാര്‍; എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ സമരം നടത്തുന്നത് യൂണിയന്‍കാര്‍ ചിന്തിച്ചാല്‍ നന്നെന്ന് പറയുന്ന ഒരു മന്ത്രി നമുക്കെന്തിന്; പൊതുജന രോഷം എതിരായത് ശശീന്ദ്രന് വിനയാകുന്നു

കെ എസ് ആര്‍ റ്റി സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മന്ത്രി എ. കെ. ശശീന്ദ്രന് വിനമാകുന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മന്ത്രി ശശിന്ദ്രനെ ബുധനാഴ്ച രാത്രി തന്റെ കാബിനില്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിരട്ടിയെന്നാണ് റിപ്പോര്‍ട്ട്
മിന്നല്‍ പണി മുടക്ക് ഒരു ജീവനെടുത്തിട്ടും മന്ത്രി ശശീന്ദ്രന്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്ന മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വിമര്‍ശനം കണക്കിലെടുത്താണ് മുഖ്യമന്ത്രി അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചത്.
ശശീന്ദ്രന്‍ കാരണം പോലീസും പഴിക്കേട്ടു എന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. കെ എസ് ആര്‍ റ്റി സി ബസുകള്‍ റോഡില്‍ നിര്‍ത്തിയിടാന്‍ അത് ആരുടെയും കുടുംബസ്വത്തല്ലെന്ന് മുഖ്യമന്ത്രി മന്ത്രിയോട് പറഞ്ഞതായാണ് വിവരം.
ചുരുക്കത്തില്‍ മന്ത്രിയുടെ സ്ഥാനത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ വളരുന്നത്. നിയമസഭ നടക്കുന്ന സമയത്ത് അഞ്ചു മണിക്കൂര്‍ സമയം തലസ്ഥാനത്തെ ജീവനക്കാര്‍ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയെ ക്രുദ്ധനാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂക്കിന് കീഴില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതാണ് മുഖ്യനെയും സി പി എമ്മിനെയും അലട്ടുന്നത്.
റോഡില്‍ ബസ് നിര്‍ത്തിയിട്ട െ്രെഡവര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
മാണി സി കാപ്പനെ മന്ത്രിയാക്കാന്‍ ഒരു കൂട്ടം എന്‍സി പി നേതാക്കള്‍ തക്കം പാര്‍ത്തിരിക്കുമ്പോഴാണ് ശശീന്ദ്രന് ക്വട്ടേഷന്‍ ഒത്തിരിക്കുന്നത് . ചില സി പി എം നേതാക്കളുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്. മന്ത്രി സ്ഥാനം ഒഴിയാനാവില്ലെന്ന സൂചനയുമായി മന്ത്രി എ. കെ. ശശീന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാല്‍ പാര്‍ട്ടി വിടാനും ശശീന്ദ്രന്‍ മടിക്കില്ലെന്ന ഭീഷണി കാരണമാണ് സ്ഥാനത്ത് തുടരുന്നത്.
തോമസ് ചാണ്ടിയെ മാറ്റിയാണ് ശശീന്ദ്രന്‍ രണ്ടാമത് മന്ത്രിയായത്. അതിനു മുമ്പ് ശശിന്ദ്രനെ മാറ്റിയാണ് ചാണ്ടി മന്ത്രിയായത്. എന്‍ സി പിയിലെ പടല പിണക്കങ്ങളാണ് ഇത്തരം വിവാദങ്ങള്‍ക്ക് കാരണമായത്. എന്‍സിപി ഒരു ചെറിയ പാര്‍ട്ടിയാണ്. അവിടെ തമ്മില്‍ തല്ലും കുതികാല്‍ വെട്ടും സ്വാഭാവികം മാത്രം. സിപിഎമ്മിനെ സംബന്ധിച്ചടത്താളം എന്‍ സി പി ഒരു ബാധ്യതയായിട്ട് ഏറെ നാളായി. എന്നാല്‍ എന്‍സിപിയെ പിണക്കാന്‍ സി പി എം തയ്യാറല്ല. അത് മുന്നണി മര്യാദയുടെ ഭാഗമായി മാത്രമാണ്.
ശശീന്ദ്രന്‍ ആകെ ആശങ്കയിലാണ്. ഗതാഗത വകുപ്പിന്റെ ചര്‍ച്ചക്കിടയിലാണ് പ്രശ്‌നങ്ങളെല്ലാം നടന്നത്.
https://www.facebook.com/Malayalivartha

























