Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അമ്പരപ്പോടെ യൂണിയന്‍കാര്‍... പൂട്ടാറായ കെ.എസ്.ആര്‍.ടി.സി.യെ താക്കോല്‍ പിടിച്ച് വാങ്ങിച്ച് പൂട്ടിക്കാന്‍ ശ്രമിക്കുന്ന യൂണിയന്‍കാര്‍ ഇന്നലെ നഷ്ടപ്പെടുത്തിയത് ഒരു ദിവസത്തെ കലക്ഷന്‍; കേവലം 1000 രൂപയ്ക്ക് വേണ്ടി തലസ്ഥാനത്തെ എന്തിന് സ്തംഭിപ്പിച്ചു? ടോമിന്‍ തച്ചങ്കരിയെ ഒരിക്കല്‍ കൂടി കളത്തിലിറക്കാന്‍ തീവ്ര ശ്രമം

05 MARCH 2020 11:18 AM IST
മലയാളി വാര്‍ത്ത

എന്തൊരു അവസ്ഥയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക്. ഒരു സ്വകാര്യ ബസ് തങ്ങളുടെ യാത്രക്കാരെ തട്ടിയെടുക്കുന്നെന്നാരോപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നഷ്ടപ്പെടുത്തിയത് ഒരു ദിവസത്തെ ലക്ഷങ്ങളുടെ കലക്ഷനാണ്. കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതോടെ സ്വകാര്യ ബസുകള്‍ ഈ റൂട്ടുകള്‍ കൈയടക്കി. ഫലത്തില്‍ മിന്നല്‍ പണിമുടക്ക് സ്വകാര്യ ബസുകള്‍ക്ക് ചാകരയാകുന്നത്

അവശ്യ സര്‍വ്വീസുകളുടെ വിഭാഗത്തില്‍ പെടുന്ന കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക് നിയമ വിരുദ്ധമാണ്. കുടുംബശ്രീക്ക് ടിക്കറ്റ് റിസര്‍വേഷന്‍ ചുമതല നല്‍കാനുള്ള നീക്കത്തിനെതിരെ 2018 ഒക്ടോബര്‍ 16 നാണ് ഏറ്റവും ഒടുവിലത്തെ മിന്നല്‍ പണിമുടക്ക് നടത്തിയത്. മൂന്നരമണിക്കൂര്‍ നടന്ന പണിമുടക്കില്‍ അന്ന് നഷ്ടമുണ്ടായത് 1.5 കോടി രൂപയാണ് . അതായത് കേവലം 1000 രൂപയ്ക്ക് വേണ്ടി 1.5 കോടിയാണ് നഷ്ടപ്പെടുത്തിയത്. സമരത്തില്‍ പങ്കെടുത്ത 200 ഓളം ജീവനക്കാരില്‍ നിന്ന് ഈ തുക ഈടാക്കാന്‍ മാനേജ്‌മെന്റ് അന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

മൂന്നരമണിക്കൂര്‍ നടന്ന സമരത്തില്‍ ഇത്ര നഷ്ടമുണ്ടായെങ്കില്‍ അഞ്ചര മണിക്കൂറിലേറെ നീണ്ട പണിമുടക്ക് വലിയ നഷ്ടമാണ് വരുത്തിയിട്ടുണ്ടാവുക. നിയമസഭ നടക്കുന്ന സമയമായതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ ഭരണ പ്രതിപക്ഷ എംഎല്‍എമാരും മന്ത്രിമാരും തലസ്ഥാനത്തു തന്നെയുണ്ടായിരുന്നു . സംസ്ഥാന ഭരണ സിരാകേന്ദ്രത്തിന് കിലോമീറ്റര്‍ അകലെ മാത്രം നടന്ന സംഭവത്തില്‍ കൃത്യമായി ഇടപെടാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയര്‍ന്നു, സംഭവം നടന്ന് അഞ്ചു മണിക്കൂറിന് ശേഷമാണ് ഗതാഗതം നിയന്ത്രിക്കാനായതും പരിഹാരമുണ്ടായതും . ഒരു ജീവന്‍ നഷ്ടപ്പെട്ടതിനുശേഷമാണ് ഇടപെടലുണ്ടായത്.

അതേസമയം നഷ്ടത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലെത്തിച്ച് യൂണിയന്‍കാരെ നിലയ്ക്ക് നിര്‍ത്തിയ ടോമിന്‍ തച്ചന്‍കരിയെ വീണ്ടും വിളിക്കാന്‍ നീക്കം. നേരത്തെ തന്നെ തച്ചങ്കരിയെ വിളിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ യൂണിയന്‍കാര്‍ തടയിട്ടതോടെ അത് മങ്ങിയിരുന്നു. മിന്നല്‍ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടിരിക്കുകയാണ്. അതോടെയാണ് തച്ചങ്കരിയുടെ റോള്‍ വീണ്ടും ഉയര്‍ന്ന് വന്നത്.

അതേസമയം കെഎസ്ആര്‍ടിസി സമരത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞ കുമാരപുരം സ്വദേശി സുരേന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം സ്വദേശമായ കുമാരപുരത്ത് സംസ്‌കരിക്കും.

ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന പ്രമീള കേട്ടത് ദുരന്തവാര്‍ത്ത. മൂന്നു തവണ ഹ!ൃദയാഘാതത്തെ അതിജീവിച്ച സുരേന്ദ്രനെ മരണം കവര്‍ന്നെന്ന് വിശ്വസിക്കാന്‍ പ്രമീളയ്ക്കാകുമായിരുന്നില്ല.

കുമാരപുരം ചെന്നിലോട് സ്വദേശിയായ സുരേന്ദ്രന്‍ നാലു വര്‍ഷമായി ഇറയന്‍കോട് എല്‍.പി. സ്‌കൂളിനു സമീപത്തെ വീട്ടിലായിരുന്നു താമസം. ബെവ്‌റേജസ് ഔട്ട്ലെറ്റുകളില്‍ ലോഡ് എത്തിക്കുന്ന വാഹനത്തിന്റെ െ്രെഡവറായിരുന്നു സുരേന്ദ്രന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല.

ഒരുമാസം മുമ്പ് വീണ്ടും ജോലിയില്‍ പ്രവേശിച്ച സുരേന്ദ്രന്‍ ജോലികഴിഞ്ഞ് ചൊവ്വാഴ്ച്ച വളരെ വൈകിയെത്തിയതിനാല്‍ വീട്ടിലേക്ക് പോയില്ല. ഇന്നലെ രാവിലെ വീട്ടിലേക്കുള്ള പോകാനിറങ്ങിയ യാത്ര അന്ത്യയാത്രയുമായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends