Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി എന്ത് ചെയ്യണമെന്ന് അറിയാതെ കെട്ടിപ്പിടിച്ചു കരഞ്ഞ യുവതിക്കും അമ്മയ്ക്കും ആംബുലൻസ് ഡ്രൈവറുടെ കനിവിൽ കണ്ണീരറുതി

05 MARCH 2020 10:15 AM IST
മലയാളി വാര്‍ത്ത

വറ്റാത്ത മനുഷ്യ സ്നേഹത്തിന്റെ മാതൃകയായി മഞ്ചേരിയിലെ ആംബുലൻസ് ഡ്രൈവർ നൗഫൽ.മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് കഴിഞ്ഞ 9 വർഷമായി ആംബുലൻസ് ഓടിക്കുന്ന വരാണ് നൗഫലും കൂട്ടുകാരൻ ഇർഷാദും. ബുധനാഴ്ച മെഡിക്കൽ കോളേജിന് മുന്നിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപ്പെട്ട നൗഫലും ഇർഷാദും അവരോട് കാര്യം അന്യോഷിച്ചപ്പോഴാണ് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലായത്. തമിഴ് കുടുംബത്തിന് ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞ് ജനനത്തിൽ മരണപ്പെട്ടുവെന്നും കയ്യിൽ ഒരു പൈസ പോലുമില്ലാതെ കുഞ്ഞിന്റെ സംസ്കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം ഇതിനൊന്നും അവരുടെ മുന്നിൽ ഉത്തരമില്ലായിരുന്നു.പലരോടും ചോദിച്ചെങ്കിലും എല്ലാവരും ഒഴിഞ്ഞ് മാറി.

വിലപിക്കുകയല്ലാതെ അവരുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. ഈ അവസരത്തിലാണ് നൗഫലും ഇർഷാദും ഇവരെ സഹായിക്കാൻ തീരുമാനിച്ചത്.തമിഴ് കുടുംബം എങ്ങിനെ ഇവിടെയെത്തി എന്ന അന്യോഷണം നടത്തിയപ്പോളാണ് കഴിഞ്ഞ 4 വർഷമായി പെരിന്തൽമണ്ണയിൽ താമസക്കാരാണെന്ന് മനസിലാക്കിയത്.

 

 

ഇതോടെ നൗഫൽ ഉടൻ പെരിന്തൽമണ്ണ നഗരസഭാ ചെയർമാനെ നേരിട്ട് വിളിച്ച് സംഭവം പറയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.തിരുവനന്തപുരത്തായിരുന്ന ചെയർമാൻ വിഷയത്തിൽ ഉടൻ ഇടപെടുകയും ഹെൽത്ത് ഇൻസ്പെക്ടറെയും, ആരോഗ്യ വിഭാഗം ജീവനക്കാരെയും വിളിച്ച് അടിയന്തിരമായി നഗരസഭാ ശ്മശാനമായ അഞ്ജലിയിൽ സംസ്കാരത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു. ആംബുലൻസിൽ കുടുംബത്തെ പെരിന്തൽമണ്ണയിലെത്തിക്കാനും ആയതിനാവശ്യമായ എല്ലാ ചിലവും ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകുമെന്നും ചെയർമാൻ നൗഫലിനോട് പറഞ്ഞു.

പിന്നെ താമസമുണ്ടായില്ല നൗഫലും, ഇർഷാദും ചേർന്ന് കുടുംബത്തെ ആംബുലൻസിൽ കയറ്റി പെരിന്തൽമണ്ണ ചോലോം കുന്നത്ത് അഞ്ജലിയിൽ എത്തിച്ചു.നഗരസഭ കൗൺസിൽ പ്രതിനിധികളും ആരോഗ്യ വിഭാഗവും സംസ്ക്കാരത്തിനാവശ്യമായ സജ്ജീകരണം ചെയ്ത് അപ്പോഴേക്കും അവിടെ സജ്ജമായി നിന്നിരുന്നു. കൃത്യം ഉച്ചക്ക് 1.50 ന് ഹൃദയം പിളർക്കും വേദനയോടെ തങ്ങളുടെ പൊന്നോമനക്ക് കുടുബം അന്ത്യകർമ്മം നടത്തി.

' തമിഴ്നാട് തൻ ട്രാംപട്ട് താലൂക്കിലെ മേൽമുത്തനൂർ ഗ്രാമവാസിയായ സത്യരാജ്-ഉഷ ദമ്പതികൾ കഴിഞ്ഞ 5 വർഷമായി പെരിന്തൽമണ്ണ വലിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്നവരാണ്. കൂടെ ഉഷയുടെ അമ്മ കുപ്പുവും ഉണ്ട്.നഗരത്തിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടാണ് കുടുംബം ജീവിക്കുന്നത്. വളരെ വൈകി ഗർഭിണിയായ ഉഷ ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇവർ വൈദ്യപരിചരണം നേടി. ഏഴ് മാസമായപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ജില്ലാ ആശുപത്രി റഫർ ചെയ്ത പ്രകാരം രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഇവർ എത്തിയത്.ഇവിടെ വെച്ച് മാസം തികയാതെ ഇവർ പ്രസവിക്കുകയും തുടർന്ന് കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായതിനാൽ മരണപ്പെടുകയുമായിരുന്നു.

കൂലിപ്പണിക്കാരനായതിനാൽ രണ്ടാഴ്ചയോളം ജോലിക്ക് പോകാൻ കഴിയാത്തത് കൊണ്ട് കയ്യിലുള്ള പണമെല്ലാം തീരുകയും ചെയ്തു. ഇതിനിടെ സാമ്പത്തിക പ്രയാസവും മറ്റും കാരണമെന്നു കരുതുന്നു കുട്ടി മരിച്ചതോടെ ഭർത്താവ് സത്യരാജ് ഇവരെ വിട്ടു പോയി. ഈ സാഹചര്യം രണ്ടു സ്ത്രീകൾ മാത്രമായ കുടുംബത്തെ ഏറെ നിസഹായരാക്കി. സാഹചര്യത്തിലാണ് ആംബുലൻസ് ഡ്രൈവറും Sys സാന്ത്വനം വളണ്ടിയർ ക്യാപ്റ്റൻ നൗഫലിന്റെയും ഇർഷാദിന്റെയും നഗരസഭയുടെയും സഹായ ഹസ്തംലഭിച്ചത്.

സംസ്കാര ശേഷം ആചാരങ്ങൾ അനുഷ്ഠിക്കാനായി കുടുംബം സ്വദേശത്തേക്ക് മടങ്ങി. നഗരസഭയോടും നൗഫലിനോടും ഇർഷാദിനോടും നന്ദി പറഞ്ഞ കുടുംബം ഇനി ഒരു മാസത്തിന് ശേഷം പെരിന്തൽമണ്ണയിൽ വീണ്ടും തിരിച്ചെത്തും. ഇവരുടെ യാത്രക്കും സംസ്കാരത്തിനും ഉള്ള മുഴുവൻ ചിലവും നഗരസഭ ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകി. സംസ്കാര സമയത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ടി. ശോഭന , എ.രതി , കൗൺസിലർമാരായ കെ.സുന്ദരൻ ,അമ്പിളി മനോജ്, ലക്ഷ്മികൃഷ്ണൻ എന്നിവരും സന്നിഹിതരായി.

തമിഴ്നാട് മേൽ മുത്തന്നൂർ സ്വദേശികളായ സത്യരാജ് ഉഷാ ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് മരിച്ചത് . കുഞ്ഞു മരിച്ചതോടെ സത്യരാജ് ഉഷേ വിട്ടുപോയി. പെരിന്തൽമണ്ണ വലിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിലാണ് അഞ്ചുവർഷമായി ഇവരുടെ താമസം . ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഉഷ ഗർഭിണിയായത്. പെരിന്തൽമണ്ണ സർക്കാർ ആശുപത്രിയിലായിരുന്നു പരിചരണം. ഏഴാം മാസത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മാസം തികയാതെ ഏതാനും ദിവസം മുബാണ് ഉഷ പ്രസവിച്ചത്. പ്രസവ ശേഷം കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായിരുന്നു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇന്നലെയാണ് കുട്ടി മരിച്ചത് .

ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തപ്പോഴും കയ്യിൽ പണമെല്ലാം തീർന്നു പലരോടും സഹായം തേടിയെങ്കിലും എല്ലാവരും വഴിമാറി ഇരുവരും കെട്ടിപ്പിടിച്ച് കരയുന്ന ശ്രദ്ധയിൽപെട്ട ആംബുലൻസ് ഡ്രൈവറും സ്വാന്തനം വളണ്ടിയർ ക്യാപ്റ്റനുമായ നൗഫലും സുഹൃത്ത് നിഷാദും മൃതദേഹവുമായി കുടുംബത്തെ ആംബുലൻസിൽ ശ്മശാനത്തിൽ എത്തിച്ചു സംസ്കാര ശേഷം കുടുംബം നാട്ടിലേക്ക് മടങ്ങി യാത്രക്കും സംസ്കാരത്തിനുള്ള ചെലവ് നഗരസഭ ചെയർമാൻ സ്വാന്തനം ഫണ്ടിൽ നിന്നും നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends