'എടാ പോടാ' വിളി ഇവിടെ വേണ്ട; നിയമസഭയില്‍ പി.സി. ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍

നിയമസഭയില്‍ പി.സി. ജോര്‍ജ് എംഎല്‍എയെ ശാസിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജീവനക്കാരോടുള്ള മോശമായ പെരുമാറ്റത്തിനാണ് ശാസന. നിയമസഭയിൽ 'എടാ പോടാ' വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. എടാ പോടാ വിളിയൊന്നും നിയമസഭയിൽ വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍ പറഞ്ഞു. നിയമസഭയിൽ സ്പീക്കര്‍ക്ക് നൽകാൻ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ്ഏ ൽപ്പിച്ചു. അത് കൈമാറാൻ താമസിക്കുന്നത് കണ്ടായിരുന്നു നിയമസഭാ ജീവനക്കാരനെതിരെ പിസി ജോര്‍ജ്ജിന്‍റെ പരാമര്‍ശം.
ഇത് കേട്ടാണ് സ്പീക്കര്‍ പ്രശ്നത്തിൽ ഇടപെട്ടതും പരാമര്‍ശം വിലക്കിയതും. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുതെന്ന് സ്പീക്കര്‍ ജോര്‍ജിനോട് പറഞ്ഞു. നിയമസഭയ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























