24000 രൂപ അവരുടെ വിയര്‍പ്പാണ്; നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടകഗ്രൂപ്പിെന്റ പേര് പ്രദര്‍ശിപ്പിച്ചതിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി വിവാദത്തിൽ

നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടകഗ്രൂപ്പിെന്റ പേര് പ്രദര്‍ശിപ്പിച്ചതിന് 24000 രൂപ പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി വിവാദത്തിൽ. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ എം.എ നിഷാദ് രംഗത്തെത്തി. നാടകക്കാരുടെ വണ്ടിക്ക് പിഴചുമത്തി ആളാകാന്‍ കാണിക്കുന്ന പൊറാട്ട് നാടകം അല്പത്തരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇതേ കുറ്റം സിനിമാക്കാരന്‍ ചെയ്താല്‍ നടപടി ഉണ്ടാകുമോ ? 24000 രൂപ അവരുടെ വിയര്‍പ്പാണ്. ചോര നീരാക്കി അവര്‍ അധ്വാനിച്ചതാണെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.
എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
''നാടകമേ ഉലകം'' നാടകം ആസുര കലയല്ല... ദൈവീക കലയാണ്... നാടകക്കാരുടെ വണ്ടിക്ക് ഫൈന്‍ ചുമത്തി ആളാകാന്‍ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ, ഇതിനെയാണ് നല്ല ഭാഷയില്‍ അല്പത്തരം എന്ന് പറയുന്നത്... നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കില്‍,യൂണിഫോമിട്ട ഈ ആയമ്മയും ഏമാന്‍മാരും,ഉടന്‍ നടപടിയെടുക്കും.. ശ്ശോ.. ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ...
നമ്മുടെ നാട്ടില്‍ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം.. കാരണം സിനിമയുടെ പളപളപ്പും ഗ്ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്... കാരണം പ്രേക്ഷകരും തട്ടേല്‍ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല, എന്നുളളത് തന്നെയാണ്... ഇതേ കുറ്റം സിനിമാക്കാരന്‍ ചെയ്തെന്നിരിക്കട്ടെ,അവന്റ്റെ കാരവന് കൈകാണിക്കുമോ,ഏമാത്തിയും ഏമാനും..., മുട്ടിടിക്കും..മുട്ട്...
പാവം നാടകക്കാരേ വിട്ടേരെ,അവര്‍ ക്രിമിനലുകള്ാന്നുമല്ല അവര്‍ യഥാര്‍ത്ഥ കലാകാരന്മാരാണ്... തട്ടേ കേറി കിട്ടുന്ന വരുമാനമേ അവര്‍ക്കുളളൂ... ഉത്ഘാടനങ്ങള്‍ക്കും,ഫാഷന്‍ ഷോയും,ടീ വി യിലെ കോപ്രായം പരിപാടികളൊന്നും അവര്‍ക്കില്ല... 24000 രൂപ അവരുടെ വിയര്‍പ്പാണ്... ചോര നീരാക്കി അവര്‍ അധ്വാനിച്ചതാണ്... അതിന് വിലയിടാന്‍ നിങ്ങള്‍ക്കാവില്ല... എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആലുവ അശ്വതി തീയറ്റേഴ്സിനാണ് ചേറ്റുവ പാലത്തിന് സമീപം പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് സംഘം പിഴ ചുമത്തിയത്. ബ്ലാങ്ങാട് നാടകം കളിക്കാനായി ചേറായിയിൽ നിന്ന് പുറപ്പെട്ടതായിരുന്നു സംഘം. ബുധനാഴ്ച ഉച്ചയോടെയാണ് മോട്ടോർ വാഹന വകുപ്പിെൻറ സ്ക്വാഡ് ഇവരെ ചേറ്റുവ പാലത്തിന് സമീപം പരിശോധനക്കായി തടഞ്ഞത്. നാടക ഗ്രൂപ്പിെൻറ പേരെഴുതി പ്രദർശിപ്പിച്ച ബോർഡിസ് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ലെന്ന് കാണിച്ചാണ് പിഴ അടക്കാൻ ആവശ്യപ്പെട്ടത്. വാഹനത്തിെൻറ മുകളിൽ കയറി ബോർഡിെൻറ അളവടക്കം എടുത്ത ശേഷമാണ് പിഴ അടക്കാൻ ആവശ്യപ്പെട്ടത്. നാടകപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധമാണ് മോട്ടോർ വാഹന വകുപ്പിെൻറ നടപടിക്കെതിരെ ഉയരുന്നത്. കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നാണ് പല മുതിർന്ന നാടകപ്രവർത്തകരും പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























