കണ്ണൂര്‍ പാനൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ പാനൂരില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍പുത്തൂര്‍ എല്‍.പി.സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലുവളപ്പ് സ്വദേശി സത്യന്റയും പ്രനിഷയുടെയും മകള്‍ അന്‍വിയ (7) ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
രാവിലെ അമ്മാവനൊപ്പം ബൈക്കില്‍ സ്‌ക്കൂളിലേക്ക് പോകവെ ഗുരുദേവ സ്മാരകത്തിനു സമീപത്ത് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
https://www.facebook.com/Malayalivartha
























