Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആവേശിച്ച സൂപ്പര്‍ നാച്യുറല്‍ കക്ഷിയെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലാത്തത് കൊണ്ട് അതിന് കയറാനും ഈ വിടുവായത്തം വിളമ്പാനും അവസരമുണ്ടാക്കിയ ഉടലിന് പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു; വിശ്വാസത്തിലധിഷ്ഠിതമായ ഒരു പ്രകടനത്തിലൂടെ കോമരം പറഞ്ഞ കാര്യത്തിന് ആ വ്യക്തിക്ക് ഉത്തരവാദിത്തം ഉണ്ടോയെന്ന സംഗതി കോടതി എങ്ങനെ കാണും?

05 MARCH 2020 04:26 PM IST
മലയാളി വാര്‍ത്ത

കുടുംബ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ഇരുന്നോറോളംപേർക്ക് മുമ്പിൽ ഉറഞ്ഞുതുള്ളിയ കോമരം സ്വഭാവദൂഷ്യമുണ്ടെന്ന് പരസ്യമായി കൽപന പുറപ്പെടുവിച്ച മനോവിഷമത്തിൽ മണലൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. സംഭവത്തിൽ പോലീസ് കോമരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആവേശിച്ച സൂപ്പര്‍ നാച്യുറല്‍ കക്ഷിയെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലാത്തത് കൊണ്ട് അതിന് കയറാനും ഈ വിടുവായത്തം വിളമ്പാനും അവസരമുണ്ടാക്കിയ ഉടലിന് പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നുവെന്ന് പരിഹസിക്കുകയാണ് ഡോ. സിജെ ജോണ്‍ ചെന്നക്കാട്ട്. വിശ്വാസത്തിലധിഷ്ഠിതമായ ഒരു പ്രകടനത്തിലൂടെ കോമരം പറഞ്ഞ കാര്യത്തിന് ആ വ്യക്തിക്ക് ഉത്തരവാദിത്തം ഉണ്ടോയെന്ന സംഗതി കോടതി എങ്ങനെ കാണും എന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

കോമരമായി മാറി ഒരു സ്ത്രീയെ കുറിച്ച്‌ ചൊല്ലിയ വെളിപാടുകള്‍ അവരുടെ ആത്മഹത്യക്ക് കാരണമായിയെന്ന കുറ്റം ചാര്‍ത്തി ഒരു വ്യക്തിയെ അറസ്‌റ് ചെയ്ത വാര്‍ത്ത വായിച്ചു. ആവേശിച്ച സൂപ്പര്‍ നാച്യുറല്‍ കക്ഷിയെ അറസ്റ്റ് ചെയ്യാന്‍ വകുപ്പില്ലാത്തത് കൊണ്ട് അതിനു കയറാനും ഈ വിടുവായത്തം വിളമ്ബാനും അവസരമുണ്ടാക്കിയ ഉടലിന് പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നു. വിശ്വാസത്തിലധിഷ്ഠിതമായ ഒരു പ്രകടനത്തിലൂടെ കോമരം പറഞ്ഞ കാര്യത്തിന് ആ വ്യക്തിക്ക് ഉത്തരവാദിത്തം ഉണ്ടോയെന്ന സംഗതി കോടതി എങ്ങനെ കാണും എന്ന് നോക്കാം. ബാധ കയറ്റം മനഃശാസ്ത്ര പരമായ ഒരു പ്രതിഭാസമാണ്.

 

 

പ്രതിസന്ധികള്‍ ഉണ്ടാകുമ്ബോള്‍ ചില ദുര്‍ബല മാനസര്‍ സ്വയം അറിയാതെ പ്രേതം ആവേശിച്ചതു പോലെയാകും. മണിചിത്രതാഴിലെ നാഗവല്ലി അതിന്റെ കാല്‍പ്പനിക രൂപമാണ് .ഒരു സംഭവ കഥ ഇങ്ങനെ. ഒരു യുവതിക്ക് അമ്മായിയമ്മയുമായി വലിയ പ്രശ്‌നം . ഭര്‍ത്താവിന് അമ്മയോടുള്ള വിധേയത്വം മൂലം അവള്‍ക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥ .അമ്മായിയമ്മ അവസരം മുതലെടുത്തു മരുമകളെ വല്ലാതെ കഷ്ടപ്പെടുത്താന്‍ തുടങ്ങി .അമ്മയ്ക്ക് ആകെ പേടിയുള്ളത് ഭൂത പ്രേതാദികളെ മാത്രം . സഹനത്തിന്റെ നെല്ലിപ്പലക തകര്‍ന്ന വേളയില്‍, യുവതി ആ പ്രദേശത്തു തൂങ്ങി മരിച്ച ഒരു പെണ്ണിന്റെ പേരു ചൊല്ലി നാഗവല്ലി സ്‌റ്റൈലില്‍ തുള്ളി.

 

 

അമ്മയായിയമ്മയ്ക്ക് നല്ല തല്ലും കൊടുത്തു. പിന്നെ ഒരു ബോധം കെടല്‍ നടത്തി .കണ്ണ് തെളിഞ്ഞപ്പോള്‍ ഞാനെന്താ ചെയ്തതെന്ന മതിഭ്രമം. ബാധ ഒഴിപ്പിക്കാനുള്ള കര്‍മ്മങ്ങള്‍ ചെയ്തു.കൂട്ടത്തില്‍ ഒരു മാനസികാരോഗ്യ പരിശോധനക്കായി കൊണ്ട് വരികയും ചെയ്തു. ഒക്കെ ഒരു നാടകമായിരുന്നുവെന്നും, അത് കൊണ്ട് അമ്മായിയമ്മയുടെ പീഡിപ്പിക്കല്‍ ബാധക്ക് മയം വന്നുവെന്നും അവള്‍ തുറന്നു പറഞ്ഞു . പ്രേതത്തെയും, ഈശ്വരമാരെയും ദേഹത്ത് കയറ്റി മനുഷ്യന് ഇങ്ങനെ തന്‍ കാര്യങ്ങളും നടത്താവുന്നതാണ്.വിദ്യാഭ്യാസ നിലവാരം കൂടിയതോടെ മാനസിക പിരിമുറുക്കങ്ങളുടെ ഫലമായി പ്രേതബാധ കാട്ടുന്നവരുടെ തോത് വളരെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭക്തിയുടെ ഭാഗമായുള്ള തുള്ളലുകളും തള്ളലുകളും എല്ലാ മത വിഭാഗങ്ങളിലും കൂടുകയാണ് .ആരെയെങ്കിലും ദ്രോഹിക്കുന്ന കൊട്ടേഷന്‍ എടുക്കില്ലെന്ന നൈതീകത നല്ലതാണ്. ഇതൊക്കെ മനുഷ്യരാണ് ചെയ്യുന്നതെന്ന് പൊതു ജനവും ഓര്‍ത്താല്‍ കൊള്ളാം.പാവം ദൈവങ്ങളും പ്രേതഭൂതാദികളും വെറും മാപ്പ് സാക്ഷികള്‍- അദ്ദേഹം കുറിച്ചു.

 

 

കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂര്‍ മണലൂര്‍ പാലാഴി സ്വദേശി കാരണത്ത് ജോബിയുടെ ഭാര്യ ശ്യാംഭവി ജീവനൊടുക്കിയത്. ശ്യാംഭവിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ഇരുന്നൂറോളം പേർക്ക് മുമ്പിലായിരുന്നു പരസ്യമായി കോമരം കൽപന പുറപ്പെടുവിച്ചത്ത്. ഈ മനോവിഷമത്തിൽ ചടങ്ങിന് ശേഷം വീട്ടിലേക്ക് പോയ യുവതി പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. കോമരത്തെ അറസ്റ്റ് ചെയ്തത് ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി കുറ്റപ്പെടുത്തി. പാലാഴി കാരണത്തു വീട്ടില്‍ ശ്രീകാന്തിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends