നേപ്പാള്‍ സ്വദേശികള്‍ മോഷ്ടിച്ചെടുത്ത വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

നേപ്പാള്‍ സ്വദേശികളായ 2 തൊഴിലാളികള്‍ കുമ്പനാടിനടുത്ത് മുട്ടുമണ്ണിലെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ ഇരുചക്രവാഹനം വള്ളംകുളം കവലയ്ക്കു സമീപം അടച്ചിട്ട കടയുടെ മുന്നില്‍ കണ്ടെത്തി. ഇന്നലെ വാര്‍ത്ത വന്നതിന ശേഷം വാഹനം തിരിച്ചറിഞ്ഞ ഒരാള്‍ ഹോട്ടല്‍ ഉടമയായ റോയി മാത്യൂസിനെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാഹനം കോയിപ്രം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഹോട്ടലുകളിലും മറ്റും ജോലിക്ക് ആളുകളെ നല്‍കുന്ന ഇടപാടുകാരാണ് തൊഴിലാളികളെ എത്തിക്കുന്നത്. ഇവരുടെ യഥാര്‍ഥ വിവരം സ്ഥാപന ഉടമകള്‍ക്ക് ലഭിക്കാറില്ല. പലരും വ്യാജ പേരുകളിലാണ് ജോലി ചെയ്യുന്നത്. ഇത് മറയാക്കിയാണ് തട്ടിപ്പ് നടത്തുന്നതും.
വാഹനം കടത്തിക്കൊണ്ടുപോയ നേപ്പാള്‍ സ്വദേശികളായ സൂരജ്, അജിത് എന്നിവര്‍ കൊച്ചിയിലും ചങ്ങനാശേരിയിലും സമാന കേസില്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനം കൂടാതെ 16,000 രൂപയും ഉടമയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സൈബര്‍ സെല്‍ മുഖേനയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി കോയിപ്രം എസ്‌ഐ: എം.ആര്‍. രാകേഷ്‌കുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























