ഒളിച്ചോട്ടം വീക്ക്നസ്സാക്കി 32കാരൻ; സ്ത്രീകളെ വശീകരിച്ച് വലയിലാക്കി ഒളിച്ചോടി കാര്യം കഴിഞ്ഞാൽ ഒഴിവാക്കും: ആറാമത്തെ ഇരയായ 20കാരി പ്രണയം തലയ്ക്ക് പിടിച്ച് ഭർത്താവിനെയും ഒന്നര വയസുകാരി മകളെയും ഉപേക്ഷിച്ച് 32കാരനൊപ്പം ഒളിച്ചോടിയപ്പോൾ പണി പാളി...

പ്രണയം തലയ്ക്ക് പിടിച്ച് ഭർത്താവിനെയും ഒന്നര വയസുകാരി മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മംഗലാപുരം ശാസ്‌തവട്ടം സ്വദേശിനി അശ്വനി(20) കാമുകന്‍ ബിമല്‍ രാജ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 28നായിരുന്നു. ബിമലിനൊപ്പം അശ്വതി മുങ്ങിയത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
രണ്ടുപേരെയും റിമാന്റ് ചെയ്തു. കഴക്കൂട്ടത്ത് ആര്‍.വി.ഐ.ടി.ഐയില്‍ പഠിക്കാന്‍ പോകുന്നതിനിടെയാണ് യുവതി ഇയാളുമായി അടുത്തത്. രണ്ട് വർഷം മുമ്പായിരുന്നു മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സ്വദേശിയെ പ്രണയിച്ച് അശ്വതി വിവാഹം ചെയ്തത്. അതേ സമയം അവിവാഹിതനായ ബിമലിന് സ്ത്രീകളുമായി ബന്ധമുണ്ടാക്കി ഒളിച്ചോടുന്നത് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി. അശ്വനി ഇയാളുടെ ആറാമത്തെ ഇരയാണ്.
https://www.facebook.com/Malayalivartha
























