കെഎസ്ആര്‍ടിസി ഫാന്‍സ് ഗ്രൂപ്പ് സ്ഥല നാമ ബോര്‍ഡുകള്‍ക്ക് നിറം ചാര്‍ത്തി!

കെഎസ്ആര്‍ടിസി ബസിന്റെ സ്ഥല നാമ ബോര്‍ഡുകള്‍ നാം എല്ലാം കണ്ടിട്ടുള്ളതാണല്ലോ. കറുപ്പും വെള്ളയും കലര്‍ന്നതാണ് കെഎസ്ആര്‍ടിസിയുടെ സ്ഥല നാമ ബോര്‍ഡുകള്‍.
എന്നാല്‍ യാത്രക്കാരും കെ എസ്സ് ആര്‍ ടി സി ജീവനക്കാരും ഉള്‍പ്പെടുന്ന കെഎസ്ആര്‍ടിസി ഫാന്‍സ് പാലാ ഗ്രൂപ്പ്, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ഒരു പുതുമ സമ്മാനിച്ചു. നിറക്കൂട്ടില്‍ ഒരുക്കിയ ബോര്‍ഡും സ്റ്റിക്കറുമാണ് അവര്‍ സൗജന്യമായി നല്‍കിയത്.
കെഎസ്ആര്‍ടിസിയുടെ നിബന്ധനകള്‍ പാലിച്ചാണ് ബോര്‍ഡും സ്റ്റിക്കറും തയാറാക്കുന്നത്. ബോര്‍ഡിന് 300 രൂപ ചെലവ് വരുമ്പോള്‍ ചില്ലില്‍ സ്റ്റിക്കര്‍ പതിക്കാന്‍ 2000 രൂപ ചെലവ് വരുന്നുണ്ട് എന്ന് ഗ്രൂപ്പ് അഡ്മിന്‍ പറയുന്നു. 2016-ല്‍ തുടങ്ങിയ കൂട്ടായ്മ ആദ്യ കാലത്ത് സ്റ്റിക്കര്‍ പതിച്ചു നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. അടുത്ത കാലത്താണ് ബോര്‍ഡ് നല്‍കാന്‍ തുടങ്ങിയത്.
അടുത്ത ഘട്ടമായി പാലാ ഡിപ്പോയില്‍ നിന്നു പുറപ്പെടുന്നതും ഇതുവഴി കടന്നു പോകുന്നതുമായ എല്ലാ ബസുകളുടെയും സമയ വിവരങ്ങളും ഓരോ സ്ഥലത്തും എത്തിച്ചേരുന്ന സമയവും വ്യക്തമാക്കുന്ന സമയ വിവര പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി നടന്നു വരികയാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുകയും കൃത്യമായ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനും റിസര്‍വേഷന്‍ നില, സീറ്റുകളുടെ ലഭ്യത, ഓടുന്ന ബസ് എവിടെ എത്തി എന്നീ വിവരങ്ങളെല്ലാം ഈ കൂട്ടായ്മ നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























