കെ.എസ്ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

കെ.എസ്ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. വഴിയില്‍ ബസ് നിര്‍ത്തി സമരം ചെയ്തത് തെറ്റെന്നും കുറ്റക്കാരായ ജീവനക്കാരുടെ ലിസ്റ്റ് നല്‍കാനും പോലീസിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സിസി ടിവി ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. അതിന് മുന്നോടിയായി ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. കെ.എസ്.ആര്‍.ടി.സി നടത്തിയ മിന്നല്‍ പണിമുടക്കില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡു ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്.
മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. മാര്‍ഗ്ഗതടസ്സം ഉണ്ടാക്കണമെന്ന നിലപാടോടെ കെ.എസ്.ആര്‍.ടി.സി ഗാരേജുകളില്‍ കിടന്നിരുന്ന വാഹനങ്ങള്‍ പൊതുനിരത്തില്‍ പാര്‍ക്കു ചെയ്തതിന് ഡ്രൈവര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുത്തേക്കും.
"
https://www.facebook.com/Malayalivartha
























