എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെ പട്ടാപ്പകൽ തട്ടികൊണ്ടുപോകാൻ ശ്രമം; കയ്യിൽപിടിച്ച് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു: കുതറിയോടിയ കുട്ടി അഭയംപ്രാപിച്ചത് അടുത്ത വീട്ടിൽ

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണ് സ്കൂളിലേക്കു നടന്നുപോകുന്നതിനിടയിൽ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്കൂളിന് ഏതാണ്ട് 50 മീറ്റർ അടുത്തുവച്ച് ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.
രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു കരുനാഗപ്പള്ളി പൊലീസിനു കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുകയാണ്. പൊള്ളാച്ചി സ്വദേശിനി ജ്യോതി എന്ന യുവതിയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ശ്രമങ്ങള്‍ കേരളത്തില്‍ ഇതിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അടുത്തിടെ ഗര്‍ഭിണികളെന്ന വ്യാജേന എത്തിയാണ് ഇവര്‍ കവര്‍ച്ചയും മറ്റും നടത്തുന്നത് ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ നാട്ടില്‍ അങ്ങോളമിങ്ങോളം ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം പൊലീസ് നല്‍കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തൊടുപുഴയില്‍ കുളിപ്പിച്ച് ഹാളിലിരുത്തിയ ഒന്നര വയസുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിന്റെ ഭാഗമായി നാടോടി സംഘങ്ങളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിരുന്നു. നാടോടി സംഘങ്ങളുടെ മറവിൽ കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായെന്ന് അന്വേഷണ സംഘം വ്യക്തമാക്കിരുന്നു. കുളിപ്പിച്ചിരുത്തിയ ശേഷം മുത്തശ്ശി മുറിക്കുള്ളിലേക്ക് പോയ തക്കം നോക്കി ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കല്‍ മുജീബിന്റെ മകളെ ഉച്ചയോടെ പര്‍ദ ധരിച്ച് എത്തിയ സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
പിന്നാലെ ഓടിയെത്തിയ മുത്തശ്ശി സ്ത്രീയുടെ പര്‍ദ്ദയില്‍ പിടിച്ച് വലിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി കുട്ടിയെ മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റിലേക്ക് വലിച്ചെറിഞ്ഞിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മാര്‍ത്തോമ ഭാഗത്തെ ഒരു വീട്ടില്‍ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ ഇവരെ പിടികൂടുകയും ചെയ്തിരുന്നു. ഏതാനും മാസമായി ഇതര സംസ്ഥാനക്കാരായ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ 15 പേർ ഇവർ പോലീസിന് നൽകിയ മേൽവിലാസത്തിൽ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു. രാവിലെ പുറത്തു പോകുന്ന സ്ത്രീകൾ വൈകിട്ടോടെ മാത്രമാണു താമസസ്ഥലത്ത് എത്തുക.ഇതോടെ ഭിക്ഷാടനം നടത്തുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കാൻ തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























