കാട്ടാനയുടെ പിറകെ അമിതവേഗത്തില്‍ പായുന്ന ഓട്ടോറിക്ഷ കളുടെ ദൃശ്യങ്ങള്‍ !

മൂന്നാറില്‍ അര്‍ധരാത്രിയില്‍ റോഡിലിറങ്ങിയ കാട്ടാനയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വലിയ ബഹളം വച്ച് പിന്തുടര്‍ന്ന ദൃശ്യങ്ങള്‍ കാഴ്ചക്കാരെ ഞെട്ടിച്ചു.
മൂന്നാര്‍-ഉടുമല്‍പേട്ട റോഡില്‍ പെരിയവരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനാണ് സംഭവം. റോഡില്‍ കുറുകെ നിന്ന കാട്ടാനയെ തുരത്തിയോടിക്കാനായി വലിയ ഉച്ചത്തില്‍ പാട്ടു വച്ചും ഹോണ്‍ മുഴക്കിയും അമിതവേഗത്തില്‍ ഓട്ടോറിക്ഷ ഓടിച്ചും ഡ്രൈവര്‍മാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാല് ഓട്ടോറിക്ഷകളിലെത്തിയ ഡ്രൈവര്‍മാരാണ് പത്തു മിനിറ്റോളം റോഡില്‍ കൂടി കാട്ടാനയുടെ പിറകെ ഓട്ടോറിക്ഷ ഓടിച്ചത്. റോഡില്‍ വിരണ്ടോടിയ കാട്ടാന പിന്നീട് വശത്തെ കാട്ടിലേക്കു കടന്നു. ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തില്‍ അഭ്യാസ പ്രകടനങ്ങള്‍ കാട്ടാനകളോട് കാണിക്കുന്നത് ജീവന് ഭീഷണിയാകുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് സമാന രീതിയില്‍ തെന്മലയില്‍ റോഡിലിറങ്ങിയ കാട്ടാനയെ രണ്ടു പേര്‍ ചേര്‍ന്ന് കല്ലെറിഞ്ഞോടിക്കുന്നത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ആ സംഭവത്തില്‍ വനം വകുപ്പ് രണ്ടു പേരെ പിടികൂടി താക്കീതു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























