ബെന്നി ബഹനാനെ പഞ്ഞിക്കിടാൻ സീറോ മലബാർ സഭ; തന്റെ വിശ്വസ്തനായ ബെന്നി ബഹനാനെതിരെ സീറോ മലബാർ സഭ തിരിഞ്ഞ പശ്ചാത്തലത്തിൽ സഭയെ സമാധാനിപ്പിക്കാൻ ഉമ്മൻ ചാണ്ടി രംഗത്ത്; ചാലക്കുടിയിലെ പള്ളികളിൽ ബെന്നിക്ക് അപ്രഖ്യാപിത വിലക്ക് തുടങ്ങി

തന്റെ വിശ്വസ്തനായ ബെന്നി ബഹനാനെതിരെ സീറോ മലബാർ സഭ തിരിഞ്ഞ പശ്ചാത്തലത്തിൽ സഭയെ സമാധാനിപ്പിക്കാൻ ഉമ്മൻ ചാണ്ടി രംഗത്ത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് മുന്നിൽ വഴങ്ങാൻ സഭ തയ്യാറല്ല. ലീഗിന് വേണ്ടി ബെന്നി ബഹനാൻ നാടകം കളിക്കുന്നു എന്നാണ് സഭയുടെ വിശ്വാസം.
ബിജെപി കേന്ദ്രം ഭരിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലൗ ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ സീറോ മലബാർ സഭക്ക് അനുകൂല മറുപടി ലഭിക്കുമെന്നാണ് ബെന്നി കരുതിയതെന്ന് ഉമ്മൻചാണ്ടി വിശദീകരിക്കുന്നു. സീറോ മലബാർ സഭക്ക് നിർണായക സ്വാധീനമുള്ള ചാലക്കുടിയിൽ ബെന്നിക്ക് പണി കിട്ടുമോ എന്ന സംശയത്തിലാണ് ഉമ്മൻ ചാണ്ടി നേരിട്ട് രംഗത്തെത്തിയത്. ചാലക്കുടിയിലെ പള്ളികളിൽ ബെന്നിക്ക് അപ്രഖ്യാപിത വിലക്ക് തുടങ്ങി.
മാർ ജോർജ് ആലഞ്ചേരിയെ ധിക്കരിക്കാൻ ബെന്നിക്ക് ധൈര്യമുണ്ടോ എന്നാണ് സഭാ നേതൃത്വം ചോദിക്കുന്നത്. വിവാദത്തെ തുടർന്ന് ആലഞ്ചേരിയെ കാണാൻ ബെന്നി ശ്രമിച്ചെങ്കിലും അദ്ദേഹം അനുവദിച്ചില്ല.
അതിനിടെ ചാലക്കുടിയിലെ വോട്ടുകൾ തീരുമാനിക്കുന്ന തൃശൂർ അതിരൂപത ബെന്നിക്കെതിരെ രംഗത്തെത്തി. കത്തോലിക്കാ സഭ എന്ന മുഖപത്രത്തിൽ ബെന്നിക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് സഭ ആരോപിച്ചു. ലൗ ജിഹാദ് അമ്മമാരുടെ കണ്ണീരിന് തെളിവ് എന്ന ലേഖനത്തിലാണ് ബെന്നിയെ സഭ വിമർശിച്ചത്.സീറോ മലബാർ സഭയിൽ നിന്ന് നിരവധി കുട്ടികൾ ഐ. എസിൽ ചേർന്നിട്ടുണ്ട്. ഇതിൽ പലരും ഇസ്ലാം മത വിശ്വാസികളായ ചെറുപ്പക്കാരെ പ്രണയിച്ചിട്ടുണ്ട്. ബെഹനാൻ ക്രിസ്ത്യൻ വോട്ടുകൾ വാങ്ങിയാണ് പാർലെമെന്റിലെത്തിയത്. ഇപ്പോൾ അദ്ദേഹം ക്രൈസ്തവർക്കെതിരെ തിരിഞ്ഞിരിക്കുന്നു. ബെന്നിയുടെ ചോദ്യത്തിന് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. അദ്ദേഹം ചോദ്യം ഉന്നയിച്ചതിന് പിന്നാലെ പള്ളിക്കെതിരെ നിൽക്കുന്നവർ കടുത്ത വിമർശനം ഉന്നയിച്ചു. മാധ്യമങ്ങൾ പള്ളിക്കെതിരെ തിരിഞ്ഞു.
കോൺഗ്രസ് മാത്രമാണ് ലൗ ജിഹാദിനെതിരെ ശബ്ദം ഉയർത്താത്തതെന്ന് കെ സി ബി സി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട് പറഞ്ഞു. കോൺഗ്രസിന് ഇത്തരക്കാരെ ഭയമാണ്. അതേ സമയം മറ്റ് രാഷ്ട്രീയപാർട്ടികൾ ലൗ ജിഹാദിനെ തള്ളിപറഞ്ഞു. കോൺഗ്രസിന് വ്യക്തമായ ലക്ഷ്യമുണ്ട്. അതിന് ചുക്കാൻ പിടിക്കുന്നത് ബെന്നിയാണ്.
മുസ്ലീം ലീഗിന്റെ നിർബന്ധപ്രകാരമാണ് ബെന്നി ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് സഭ കരുതുന്നു. ലൗ ജിഹാദ് യാഥാർത്ഥ്യമാണ്. എന്നാൽ കോൺഗ്രസിനും ബെന്നിക്കും അക്കാര്യം അംഗീകരിക്കാൻ മടിയാണ്. ലീഗിന്റെ അണികളെ തൃപ്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. ലീഗിന്റെ അണികളിൽ ഒരു വലിയ വിഭാഗം തീവ്ര ഇസ്ലാം നിലപാടുകളാണ് പിന്തുടരുന്നത്.
എന്നാൽ സഭാ പ്രസിദ്ധികരണത്തിലെ പരാമർശങ്ങളെ കുറിച്ച് പ്രതികരിക്കാൻ ബെന്നി തയ്യാറായില്ല. തനിക്ക് വിവരങ്ങൾ അറിയാൻ മാത്രമാണ് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ബെന്നി പറയുന്നു. ലീഗിന് വേണ്ടി ക്രൈസ്തവരെ പിണക്കിയാൽ നിർണായകമായ പല മണ്ഡലങ്ങളും കൈവിടുമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കരുതുന്നു.
https://www.facebook.com/Malayalivartha
























