പഠിച്ച പണി പതിനെട്ടും നോക്കി, ഭര്‍ത്താവിന്റെ മദ്യപാനം നിർത്തനായില്ല... മാനസിക പീഡനം സഹിക്കാനാകാതെ കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരി ജീവനൊടുക്കി; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്

കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. ഈരാറ്റുപേട്ട തിടനാട് വെള്ളക്കല്‍ ഗിരീഷിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഓഫീസിലെ ജീവനക്കാരിയുമായ സുധാമണി (43)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരനായ ഗിരിഷ് അമിതമായി മദ്യപിക്കുകയും, ഭാര്യയെ സംശയിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറയുന്നു. ഇതില്‍ മനംനൊന്തു കഴിയുകയായിരുന്നു സുധാമണിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സുധാമണി ഡ്യൂട്ടിക്ക് ധരിച്ച വസ്ത്രം തന്നെയാണ് ആത്മഹത്യ ചെയ്യുന്പോഴും ധരിച്ചിരുന്നത്. സംഭവമറിഞ്ഞ് തിടനാട് എസ്ഐ, എം.എസ്. രാജേഷ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ച ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടു പോകും. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും തിടനാട് പോലീസ് രാഷ്്ട്രദീപികയോടു പറഞ്ഞു.
https://www.facebook.com/Malayalivartha
























