ഇപിഎഫ് പലിശ 8.50 ശതമാനമായി കുറച്ചു...... കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുക്കുമ്പോൾ ഇ പി എഫ് പലിശ ഏറ്റവും കുറവ് 2020 സാമ്പത്തിക വര്‍ഷം....

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുക്കുമ്പോൾ ഇ പി എഫ് പലിശ ഏറ്റവും കുറവ് 2020 സാമ്പത്തിക വര്‍ഷം.. ഇപിഎഫിന്റെ പലിശ 8.50ശതമാനമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത് ..ഇത്രയും കുറഞ്ഞ പലിശ നല്‍കുന്നത് ആദ്യമായിട്ടാണെന്ന് സാമ്പത്തികവിദഗ്ദർ വിലയിരുത്തുന്നു.
2015-16 വര്‍ഷത്തില്‍ 8.8ശതമാനവും 2017-18 വര്‍ഷത്തില്‍ 8.55ശതമാനവും 2016-17വര്‍ഷത്തില്‍ 8.65ശതമാനവുമായിരുന്നു പലിശ നിരക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8.65 ശതമാനമായിരുന്നു ..അതാണ് ഇപ്പോൾ 8.50ശതമാനമായി കുറഞ്ഞത്
ഇ പി എഫ് മാത്രമല്ല മറ്റെല്ലാ ചെറു നിക്ഷേപ പദ്ധതികളുടെയും പലിശ നിരക്കുകൽ കുറഞ്ഞതിനാലാണ്
ഇപിഎഫിന്റെയും പലിശ കുറയ്ക്കുന്നതെന്നാണ് വിശദീകരണം. ആറുകോടിയിലേറെ അംഗങ്ങളാണ് ഇപിഎഫിലുള്ളത്.
കടപ്പത്ര നിക്ഷേപങ്ങളിലുള്ള വരുമാനത്തെ ബാധിച്ചതാണ് ഇപിഎഫിന്റെ പലിശ കുറയ്ക്കാനുള്ള പ്രധാനകാരണം. 18 ലക്ഷം കോടിയിലധികം നിക്ഷേപം നിക്ഷേപം ഇപിഎഫ്ഒയ്ക്കുണ്ട്. ഇതില്‍ 4,500 കോടി രൂപയുടെ നിക്ഷേപം ഡിഎച്ച്എഫ്എല്‍, ഐഎല്‍ആന്‍ഡ്എഫ്എസിലുമായിരുന്നു.
https://www.facebook.com/Malayalivartha
























