Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വാക്ക് തർക്കത്തെ തുടർന്ന് ആളുമാറി വഴിയാത്രക്കാരനെ കരിങ്കല്ലു കൊണ്ട് അടിച്ചു പല്ലുകളയുകയും, എല്ലൊടിക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ; കഴിഞ്ഞ നവംബറിലുണ്ടായ സംഭവത്തിനു ശേഷം, അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കടുത്തുരുത്തി -ഗാന്ധിനഗർ പൊലീസ് സംഘം നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് കുടുക്കിയത്

05 MARCH 2020 05:04 PM IST
മലയാളി വാര്‍ത്ത

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, ഗുണ്ടാ സംഘമായ തറക്കണ്ടത്തിലെ അംഗവുമായിരുന്ന ആർപ്പൂക്കര കാച്ചപ്പള്ളിയിൽ ജിംസൺ വർഗീസി(37)നെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കേസിലെ പ്രതിയായ അമ്മഞ്ചേരി പാക്കത്തറ വീട്ടിൽ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്തുരുത്തി ഇരവിമംഗലം കൗനംഞ്ചിറ വീട്ടിൽ വിൻസെന്റിനെ (46) യാണ് ഗുണ്ടാ സംഘം ആക്രമിച്ച് പല്ല് തകർത്തത്.

2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മരിച്ച വീട്ടിൽ പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു ആർപ്പൂക്കരയിൽ നിന്നുള്ള ഗുണ്ടാ സംഘം. ഇതിനിടെ വഴിയിൽ വച്ച് മറ്റൊരു സംഘവുമായി ഇവരുടെ സംഘം വാക്ക് തർക്കമുണ്ടായി. ഇവിടെ നിന്നും മടങ്ങി പോകുന്നതിനിടെ വഴിയിൽ വച്ച് വിൻസന്റിനെ സംഘം കണ്ടു. തങ്ങളോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടത് വിൻസന്റ് ആണെന്നു തെറ്റിധരിച്ച സംഘം ആക്രമണം നടത്തുകയായിരുന്നു.

വിൻസന്റിനെ തടഞ്ഞു നിർത്തി അടിച്ചു വീഴ്ത്തിയ സംഘം, കരിങ്കല്ല് ഉപയോഗിച്ച് ഇയാളുടെ മുഖത്തും ശരീരത്തും ആക്രമിച്ചു. ഇടിയേറ്റ് വിൻസന്റിന്റെ പല്ലുകൾ തകർന്നു, എല്ലുകൾക്കു പൊട്ടലുണ്ടാകുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രശാന്തിനെ പൊലീസ് പിടികൂടിയതോടെ ജിംസൺ ഒളിവിൽ പോകുകയായിരുന്നു.

തുടർന്നു വൈക്കം ഡിവൈ.എസ്.പി സനിൽകുമാർ, കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ മുജീബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനീഷ്, സിവിൽ പൊലീസ് ഓഫിസർ എ.കെ പ്രവീൺകുമാർ, ഗാന്ധിനഗർ സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസർമാരായ സിവിൽ പൊലീസ് ഓഫിസർ അനീഷ്, രാകേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

നാട്ടിൽ ഓരോ അക്രമപ്രവർത്തനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളും നടത്തിയ ശേഷം പ്രതി ഗുജറാത്തിലേയ്ക്കു ഒളിവിൽ പോകുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ വർഷത്തിനു ശേഷമാവും ഇയാൾ മടങ്ങിയെത്തുക. ഇത്തരത്തിൽ ഒളിവിൽ കഴിയുന്നതിനിടെ വീട്ടിൽ എത്തിയപ്പോഴാണ് പൊലീസ് ഇയാളെ പൊക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends