ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് ഏഴു വയസുകാരിയ്ക്ക് ദാരുണാന്ത്യം. രാവിലെ 9 മണിയോടെ ചെണ്ടയോട് ഗുരുദേവ സ്മാരക യുപി സ്കൂളിന് സമീപത്ത് അപകടം നടന്നത്. കല്ലുവളപ്പ് പുതിയ പറമ്ബത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയ ആണ് മരിച്ചത്. അന്‍വിയ അമ്മാവനുമൊത്ത് സഞ്ചരിക്കുകയായിരുന്നു ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടന്‍ തന്നെ പാനൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെന്‍ട്രല്‍ പുത്തൂര്‍ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha
























