Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മറ്റെന്തില്‍ മുഴുകിയാലും, നിങ്ങള്‍ കുഞ്ഞുങ്ങളുടെ കാര്യം മറക്കാതിരിക്കണേ. ഇനിയുമൊരു ദുരന്തം നമുക്ക് മുന്നില്‍ സംഭവിക്കാതിരിക്കട്ടെ; വൈറലായി മാധ്യമപ്രവർത്തകന്റെ പോസ്റ്റ്

05 MARCH 2020 05:28 PM IST
മലയാളി വാര്‍ത്ത

നമുക്കു ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളെയാണ് ദിനം പ്രതി കാണാതാകുന്നത്. ഓരോ ദിവസവും സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും അടക്കം ഷെയർ ചെയ്തുവരുന്ന മിസ്സിംഗ് വാർത്തകൾ നടുക്കമുളവാക്കുന്നവയാണ്. ദേവനന്ദമാർ ആവർത്തിക്കപെടുമ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ നമ്മളിത്ര അശ്രദ്ധയുള്ളവരാകുന്നത് എന്തുകൊണ്ടാണ്..? കോഴിക്കോട് യാത്രാമധ്യേ ഒരു പിഞ്ചു കുഞ്ഞിനെ ഒറ്റയ്ക്കു റോഡിൽ കണ്ടതിന്റെ നടുക്കം പങ്കുവക്കുന്ന ഒരു മാധ്യമപ്രവർത്തകന്റെ പോസ്റ്റ് വൈറലാകുകയാണ്..

കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ട് നഗരത്തിനടുത്തുള്ള ഒരു ബന്ധു വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു ഞാന്‍. അധികം വാഹനങ്ങള്‍ ഇല്ലാത്ത നാട്ടുമ്പുറത്തെ ചെറിയ വഴി. പോകുന്ന വഴിക്ക് പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. നടുറോഡിലൂടെ ഒരു പിഞ്ചുകുഞ്ഞ് നടന്നു വരുന്നു. ഞാന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി. ആകെ ഒരു അമ്പരപ്പ് തോന്നി. പൊരിവെയിലത്ത്, നടുറോഡില്‍ ഇത്രയും ചെറിയ ഒരു കുഞ്ഞ് ഒറ്റയ്ക്ക് എങ്ങോട്ടാണ് നടന്നുപോവുന്നത്?

മൂന്ന് വയസില്‍ താഴെയേ അവനു പ്രായം തോന്നൂ. ശരീരത്തില്‍ വസ്ത്രങ്ങളൊന്നുമില്ല. കഴുത്തിലും കൈയിലും സ്വര്‍ണ്ണാഭരണങ്ങളുണ്ട്. ഏതോ വീട്ടില്‍നിന്നിറങ്ങി ആരും കാണാതെ നടന്നു വരുന്നതാവണം. ഞാന്‍ വണ്ടി നിര്‍ത്തി. ഇറങ്ങി അവനു നേരെ കൈ കാണിച്ചു. എത്രയോ കാലമായി പരിചയമുള്ള ഒരാളെ കണ്ടതുപോലെ അവന്‍ എന്റെ നേര്‍ക്ക് നടന്നു വന്നു. ഞാനവനെ കൈകളിലേക്ക് എടുത്തപ്പോള്‍ അവനെന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി.

ഇവനെ എന്തു ചെയ്യണം?

ആകെ കണ്‍ഫ്യൂഷനായി. ആരെങ്കിലും വരുന്നത് വരെ കാത്തിരുന്നു. പൊള്ളുന്ന വെയിലായതിനാലാവും, ആരെയും കണ്ടില്ല. വണ്ടി ഒതുക്കി വെച്ച് പതുക്കെ താഴേക്ക് നടന്നു. ആദ്യം കണ്ട വീട്ടില്‍ കയറിച്ചെന്നു. കാര്യം പറഞ്ഞപ്പോള്‍ അവരും അന്തം വിട്ടു. കുഞ്ഞ് അവരുടേതല്ല, ആരുടേതാണ് എന്നറിയില്ല, ചിലപ്പോള്‍ താഴത്തെ വീട്ടിലുള്ളതാവും. എന്തായാലും പോയി ഒന്നന്വേഷിക്കാമെന്ന് വെച്ചു. അപ്പോഴൊക്കെ അവന്‍ എന്റെ കൈയില്‍ സ്വന്തമെന്ന പോലെ നിന്നു.

അവരും കൂടെ വന്നു. ഞങ്ങള്‍ താഴേക്കിറങ്ങി. ഓരോരുത്തരോട് അന്വേഷിച്ചപ്പോള്‍ താഴെയുള്ള ഒരു വീട്ടിലേതാവും എന്നു മനസ്സിലായി. റോഡില്‍ നിന്നും ഏകദേശം നൂറ്റമ്പത് മീറ്ററോളം മാറിയാണ് ആ വീട്. ഞങ്ങള്‍ അങ്ങോട്ട് ചെന്നു. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. അവര്‍ അകത്തിരുന്ന് ടി വി കാണുകയായിരുന്നു. ഞങ്ങളുടെ കൈയില്‍ കുഞ്ഞിനെ കണ്ടതും അവര്‍ ഓടി വന്നു കുഞ്ഞിനെ എടുത്തു. ഞാന്‍ കുട്ടിയെ അവരുടെ കൈയില്‍ ഏല്‍പ്പിച്ചു.

എവിടെനിന്നാണ് കുഞ്ഞിനെ കുട്ടിയത് എന്ന് ഞാനവരോട് പറഞ്ഞപ്പോഴാണ് മകന്‍ ഇറങ്ങിപ്പോയ വിവരം പോലും അവര്‍ അറിയുന്നത്. ടിവിയില്‍ മുഴുകിപോയതിനാല്‍, ചെറിയ കുഞ്ഞ് വീട്ടില്‍നിന്നിറങ്ങി പോയത് അവര്‍ അറിഞ്ഞിട്ടേയില്ല. ഞാനാകെ ഞെട്ടിപ്പോയി. ആ അമ്മയോട് എന്ത് പറയണമെന്ന് അറിയാതായി.

തെരുവു നായ്ക്കള്‍ ധാരാളം ഉള്ള റോഡാണിത്. ആ കുഞ്ഞ് ഏതെങ്കിലും നായയുടെ മുന്നില്‍ പെട്ടിരുന്നെങ്കില്‍...

ഞാനൊന്ന് കൈ കാണിക്കുമ്പോള്‍ തന്നെ അവന്‍ എന്റെ കൂടെ വന്നതാണ്. ആരു വിളിച്ചാലും പോവുന്ന അവസ്ഥ. ആരെങ്കിലും ആ കുഞ്ഞിനെ എടുത്തു കൊണ്ടുപോയെങ്കില്‍ ആര് ശ്രദ്ധിക്കാനാണ്?

കുട്ടികളെ വീട്ടിനുള്ളില്‍ നിന്നും കാണാതാകുന്ന വാര്‍ത്തകളാണ് നമ്മള്‍ ദിവസവും കേട്ട് കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസമാണ്, ദേവനന്ദന എന്ന കുഞ്ഞിനെ പുഴ കൊണ്ടുപോയത്. ഇനിയും ആ സംഭവത്തില്‍ ദുരൂഹത തീര്‍ന്നിട്ടില്ല. ഒരു നാടു മുഴുവന്‍ നിലവിളികളോടെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്ത കുട്ടിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടത്. എന്നിട്ടും നമ്മുടെ വീടകങ്ങളില്‍ ആ കരുതല്‍ ഇല്ലാത്തത് എന്തു കൊണ്ടാവും? എന്തെങ്കിലും ദുരന്തം ഉണ്ടായിട്ടു മാത്രം ശ്രദ്ധിച്ചിട്ട് എന്താണ് കാര്യം?

ആ കുഞ്ഞുവാവ എന്റെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത എന്താവുമായിരുന്നു എന്നാലോചിച്ചപ്പോള്‍ ഉള്ളാകെ നടുങ്ങി. ഇപ്പോഴും അതാലോചിക്കുമ്പോള്‍ പേടി തോന്നുന്നുണ്ട്. ഇക്കാര്യം തുറന്ന് എഴുതണമെന്ന് കരുതിയതും അതു കൊണ്ടു മാത്രമാണ്.

പ്രിയപ്പെട്ട മാതാപിതാക്കളെ, കുഞ്ഞുങ്ങളാണ്, എവിടെയെങ്കിലുമൊക്കെ അവര്‍ ഇറങ്ങിപ്പോവും. മറ്റെന്തില്‍ മുഴുകിയാലും, നിങ്ങള്‍ കുഞ്ഞുങ്ങളുടെ കാര്യം മറക്കാതിരിക്കണേ. ഇനിയുമൊരു ദുരന്തം നമുക്ക് മുന്നില്‍ സംഭവിക്കാതിരിക്കട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends