Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

"ദേവനന്ദ പറയാൻ കൊതിച്ചത് ഈ ചുവരുകളിലുണ്ട് "; പ്രായത്തിനും ചിന്തകൾക്കും അപ്പുറം ഭാവനയുടെ ഒരു ലോകം; അവളിൽ അസാധാരണമായോ എന്തോ ഒന്ന് ഉണ്ടെന്നുറപ്പിക്കുന്നതുതന്നെയാണ് അവളുമായി ചുറ്റപ്പെട്ട ഓരോ കാര്യങ്ങളും; പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു മുങ്ങിമരണമാണ് എന്നുപറയുമ്പോൾ ദേവൂട്ടിയെ അടുത്തറിഞ്ഞവർക്ക് അതിൽ ദുരൂഹത ഉറപ്പ്

05 MARCH 2020 05:37 PM IST
മലയാളി വാര്‍ത്ത

നന്ദനത്തിലെ പൊന്നു, വീട്ടുകാർക്ക് അവൾ ദേവനന്ദ എന്ന ദേവതയായിരുന്നു. അച്ഛൻ പ്രതീപ് കുമാർ ചുമരിലേക്ക് നോക്കി വിതുമ്പുകയാണ്. ദേവനന്ദ എന്ന കൊച്ചു പൈതൽ പ്രായത്തിന്റെ കുസൃതിയിൽ ചുമരിലൊക്കെ എന്തോ കുത്തികുറിച്ചിരിക്കുകയാണ്. വെറുതെ ഒരു കുത്തികുറിക്കൽ മാത്രമല്ല ആ ചുമരുകളിൽ. വരകൾക്കപ്പുറം അഗാതമായതെന്തോ ആ ചുമരിൽ കോറിയിട്ടിരിക്കുന്നു.

പ്രായത്തിനും ചിന്തകൾക്കും അപ്പുറം ഭാവനയുടെ ഒരു ലോകം. ദേവനന്ദ എന്ന മാലാഖ പറയാൻ കൊതിച്ചത് എന്തെല്ലാമാണോ അതെല്ലാം ആ ചുമരുകളിൽ ഉണ്ട്. ചുമരിൽ കോറിയിട്ടിരിക്കുന്ന ഓരോ വരയും അതിശയിപ്പിക്കുന്നതാണ്. അവളിൽ അസാധാരണമായോ എന്തോ ഒന്ന് ഉണ്ടെന്നുറപ്പിക്കുന്നതുതന്നെയാണ് അവളുമായി ചുറ്റപ്പെട്ട ഓരോ കാര്യങ്ങളും. അതുതന്നെയാണ് ദേവാനന്ദയുടെ ടീച്ചർമാരും അയൽക്കാരുമൊക്കെ പറയുന്നതും.

ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരി. പ്രായത്തിനപ്പുറം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുന്ന കുട്ടി, ശ്രദ്ധയോടെ ഓരോ കാര്യങ്ങളും അവൾ നിരീക്ഷിക്കുമായിരുന്നു. നന്ദനത്തിലെ കിലുക്കാംപെട്ടിയെ പറ്റി അച്ഛനും അമ്മയ്ക്കും ഓർത്തെടുക്കാൻ ഒരുപാടുണ്ട്. എപ്പോളും കിലുക്കാംപെട്ടിപോലെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരുകുട്ടി. അതുകൊണ്ടുതന്നെ വീട്ടുകാർക്കും അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ ദേവാനന്ദയെ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ കേരളം അവളെ നെഞ്ചിലേറ്റുന്നതിനും അസാധാരണമായ എന്തോ ആ കുട്ടിയിൽ ഉള്ളതുകൊണ്ടാകാം. ദേവനന്ദയെ കാണാതാകുന്നതും, ഒരു അമ്മുമ്മയുടെ ഇടപെടലും, പട്ടിയുടെ കുരയും, വിരണ്ടു വിറച്ച ദേവാനന്ദയുടെ ഓട്ടവും എല്ലാം ഈ കുട്ടിയിലുള്ള അസാധാരണത്വം വർധിപ്പിക്കുന്നു.

സംഭവത്തെ പറ്റി വീട്ടുകാർ പറയുന്നത് ഈ സംഭവങ്ങളോക്കെ ഒറ്റപ്പെട്ട ഒന്നാണെന്നാണ്. ദേവനന്ദക്ക് ദേവദത്തൻ എന്ന അനിയനെ ലഭിച്ചപ്പോൾ താൻ ഒറ്റപെട്ടു എന്ന ഒരു ചിന്ത ഉണ്ടായോ എന്ന് ആൾക്കാർക്ക് ഒരു സംശയം ഉണ്ട്. എന്നാൽ മറ്റുള്ളവരുടെ സംശയങ്ങൾക്കൊന്നും ഒരു അടിസ്ഥാനവും ഇല്ല. ദേവദത്തൻ എന്ന പൊന്നനിയനെ അവൾക്ക് അത്രത്തോളം പ്രിയമായിരുന്നു. കാണാതാകുന്നതിനു അന്നു രാവിലെപ്പോലും ദേവനന്ദ അനിയന്റെ അടുക്കലേക്ക് എത്തി കെട്ടിപിടിച്ച് ഒരുപാട് നേരം കിടന്നു. പൊന്നനിയനോട് അത്രക്ക് കരുതലായിരുന്നു ഈ മാലാഖകുട്ടിക്. ദേവൂട്ടിയുടെ കളിചിരി മാറിയെങ്കിലും നന്ദനത്തിലെ ചുവരുകൾക്ക് ഇപ്പോഴും എന്തൊക്കെയോ പറയാനുണ്ട്.

വീടിനു പുറത്തേക്ക് പോകുമ്പോൾ ദേവനന്ദ മുടിചീകി വസ്ത്രമണിഞ്ഞ് ചെരുപ്പൊക്കെ ഇട്ടുമാത്രമേ ഇറങ്ങുകയുള്ളു എന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ കാരണം തന്നെയാണ് മരണത്തിലെ ദുരൂഹതക്ക് ആക്കം കൂട്ടുന്നതും. സ്‌കൂളിൽ ടീച്ചറുമാരുടെ കണ്ണിലുണ്ണി. ഒരുപാട് സംസാരിക്കുന്ന കുട്ടി. പലപ്പോഴും ക്ലാസ് തുടങ്ങുന്നതിനു മുൻപ് ടീച്ചർമാരുടെ അടുക്കലെത്തി തലേ ദിവസത്തെ വിശേഷങ്ങളെല്ലാം പങ്കുവെക്കും. ഈ കുട്ടിയുടെ മനസ്സിൽ എന്തെങ്കിലും അരുതായ്മകലോ വിഷമമോ ഉണ്ടായിരുന്നുവെങ്കിൽ അതൊക്കെ തീർച്ചയായും അവൾ ടീച്ചര്മാരോട് പങ്കുവക്കുമായിരുന്നു എന്നുതന്നെയാണ് എല്ലാവരും വിശ്വാസിക്കുന്നതും .

പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു മുങ്ങിമരണമാണ് എന്നുപറയുമ്പോൾ ദേവൂട്ടിയെ അടുത്തറിഞ്ഞവർക്ക് അതിൽ ദുരൂഹത ഉറപ്പാണ്. ദേവൂട്ടി സാധാരണ ഈ പ്രായത്തിലെ കുട്ടികളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. സ്‌കൂളിൽ നിറത്തിലും മറ്റു പാഠ്യേതര കലാ വിഷയങ്ങളിലും ഏറ്റവും മികച്ച കുട്ടി. അതുകൊണ്ടുതന്നെ സഹപാഠികളും ഏറെ അസൂയയോടെ നോക്കികണ്ടിരുന്നു ഈ മാലാഖയെ.

ഗൾഫിലായിരുന്ന അച്ഛന്റെ സാമീപ്യം ആ കുഞ്ഞ് എപ്പോളും ആഗ്രഹിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ അച്ഛൻ പ്രതീപ് കുമാർ ദേവാനന്ദയെ വിളിക്കുമായിരുന്നു. ഒരുപാടുനേരം അവർ പരസ്പരം സംസാരിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുമായിരുന്നു.

ദേവാനന്ദയുടെ കഥ മനഃശാസ്ത്രപരമായും സാമൂഹിക ചുറ്റുപാടുകളുടെ അടിസ്ഥാനത്തിലും വിലയിരുത്തപ്പെടേണ്ട ഒന്നാണ്. ഇതിൽ മുത്തശ്ശിക്കഥകളും പ്രവാസ ജീവിതവും ഗ്രാമത്തിലെ അസ്വാഭാവികതാഴുമെല്ലാം ഇടച്ചെന്നിരിക്കുന്നു. ഈ കുട്ടിയുടെ മാനസിക ചിന്തകളോ മാനസിക വ്യാപാരങ്ങളോ മാത്രമല്ല അതിനും അപ്പുറം ഒരുപാട് തലങ്ങളുണ്ട് ദേവാനന്ദയുടെ മരണത്തിലെ ഈ ദുരൂഹതക്ക്. കൃത്യമായ അപഗ്രഥനവും പഠനവും വിശദമായ പരിശോധനയും ഈ സംഭവത്തിൽ വേണം.

ദേവനന്ദ നമ്മുടെ കുഞ്ഞുങ്ങളുടെ ഒരു പ്രതീകമാണ്. കരുതലിന്റെ ഒരു പ്രതീകമാണ്. പ്രവാസ ജീവിതത്തിന്റെ ഒരു പ്രതീകമാണ്. നമ്മുടെ ഗ്രാമങ്ങളിലെ വിശ്വാസത്തിന്റെയും സംബ്രദായങ്ങളുടെയും ഒരു പ്രതീകമാണ്. ലോകത്തെവിടെയുമുള്ള മലയാളികൾ നെഞ്ചേറ്റിയ മാലാഖയാണ് ദേവനന്ദ. അതുകൊണ്ടുതന്നെ ഈ കേസിൽ കൃത്യമായ അന്വേഷണവും പഠനവും ഉണ്ടാകണം. അതുകൊണ്ടുതന്നെ ദേവനന്ദ എന്ന മാലാഖയിൽ അസാധാരണമായ എന്തോ ഒന്ന് ഉണ്ടെന്ന് തറപ്പിച്ചു തന്നെ പറയാനാകും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends