വെള്ളം ചോദിച്ചു വീട്ടിലെത്തിയ നാടോടി സ്ത്രീ വീട്ടിലെ പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി 2 പവൻ കവർന്നു .. തെള്ളിയാമറ്റം വാഴമറ്റത്തിൽ ബിജുവിന്റെ വീട്ടിൽ ആണ് നാടോടി സ്ത്രീ വെള്ളം ചോദിച്ചു വന്നത് ... ബിജുവിന്റെ മകൾ ജയലക്ഷ്മിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിലാണ് കത്തിവച്ചത്

കേരളത്തിൽ ഇപ്പോൾ കേരളീയരേക്കാൾ കൂടുതലുള്ളത് അന്യ സംസ്ഥാനക്കാരാണെന്നു പറഞ്ഞാൽ അത് അത്രക്കൊന്നും അതിശയോക്തി ഉള്ളതാണെന്ന് പറയാൻ കഴിയില്ല. അന്യ സംസ്ഥാനക്കാർ എല്ലാവരും മോശക്കാരാണെന്നു അടച്ചാക്ഷേപിക്കുന്നില്ലെങ്കിലും കവർച്ചയും പിടിച്ചുപറിയുമെല്ലാം ഇവരിൽ സാധാരണമാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം രാവിലെ പാലായിൽ ഉണ്ടായത്
വെള്ളം ചോദിച്ചു വീട്ടിലെത്തിയ നാടോടി സ്ത്രീ വീട്ടിലെ പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി 2 പവൻ കവർന്നു .. തെള്ളിയാമറ്റം വാഴമറ്റത്തിൽ ബിജുവിന്റെ വീട്ടിൽ ആണ് നാടോടി സ്ത്രീ വെള്ളം ചോദിച്ചു വന്നത് ...
ബിജുവിന്റെ മകൾ ജയലക്ഷ്മിയുടെ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിലാണ് കത്തിവച്ചത്. ജയലക്ഷ്മിയും ഇളയ സഹോദരി ശ്രീലക്ഷ്മിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ബിജുവും ഭാര്യ ജയയും ഇവരുടെ മകനും മേരികുളത്തുള്ള മൂത്ത മകൾ വിജയലക്ഷ്മിയുടെ വീട്ടിലായിരുന്നു.
ശ്രീലക്ഷ്മി വെള്ളമെടുക്കാൻ അകത്തേക്കു പോയ തക്കം നോക്കി വീട്ടിനുള്ളിൽ കയറിയ നാടോടി സ്ത്രീ ജയലക്ഷ്മിയുടെ ഒക്കത്തിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ച് ആഭരണങ്ങൾ ഊരിത്തരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ സ്ത്രീ ആരെയോ ഫോണിൽ വിളിച്ച് സംസാരിച്ചതായും ഇവർ പറയുന്നു. ആഭരണങ്ങൾ ഊരി വാങ്ങിയ ഉടൻ നാടോടി സ്ത്രീ ഓടിപ്പോയി . ഭയന്നുപോയ ജയലക്ഷ്മിയും ശ്രീലക്ഷ്മിയും വാതിലടച്ച് അകത്തു തന്നെയിരുന്നു. മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഉച്ചകഴിഞ്ഞ് ബിജു തിരികെ എത്തിയതിനു ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്.
പച്ച സാരിയും ഓറഞ്ച് ബ്ലൗസുമാണ് സ്ത്രീ ധരിച്ചിരുന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. മൂക്കുത്തി ധരിച്ചിരുന്ന ഇവർ തമിഴും മലയാളവും ചേർന്ന ഭാഷയാണ് സംസാരിച്ചിരുന്നത്. പൊലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല
https://www.facebook.com/Malayalivartha
























