Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

അമ്മിക്കുഴവിക്കുകാറ്റു പിടിച്ചപോലെ കേന്ദ്രസർക്കാർ; മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്ത് സെൻസർഷിപ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല; പ്രതികരിച്ച് ജയശങ്കര്‍

07 MARCH 2020 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ

പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്‍റേയും മീഡിയ വണ്ണിന്‍റേയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്നലെ വൈകീട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്.

എന്നാൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഇരു ചാനലുകളും സംപ്രേഷണം പുനഃരാരംഭിച്ചു. ഇന്നലെ വൈകിട്ട് 7.30 മുതല്‍ നിര്‍ത്തി വച്ച സംപ്രേഷണമാണ് ഇന്ന് രാവിലെ മുതല്‍ ഇരുചാനലുകളും പുനഃരാരംഭിച്ചത്.
വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ജയശങ്കറിന്റെ പ്രതികരണം ഇങ്ങനെ;

ദിവാൻ രാജഗോപാലാചാരി സ്വദേശാഭിമാനി പത്രം പൂട്ടിക്കുകയും പത്രാധിപർ രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തതായി സാമൂഹ്യ പാഠപുസ്തകത്തിൽ വായിച്ചിട്ടുണ്ട്. സചിവോത്തമൻ സിപി രാമസ്വാമി അയ്യർ മലയാള മനോരമ മുദ്ര വെച്ചു മാമ്മൻ മാപ്പിളയെയും മകനെയും തുറുങ്കിലടച്ചു എന്നുമുണ്ട് ചരിത്രം. പക്ഷേ അതൊക്കെ രാജഭരണ കാലത്ത് നടന്ന കാര്യങ്ങളാണ്. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്ത് സെൻസർഷിപ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല. ദേശാഭിമാനി പോലുള്ള ജിഹ്വകൾ അന്നും പുറത്തിറങ്ങിയിരുന്നു. ജനാധിപത്യവും പൗരാവകാശങ്ങളും പൂത്തുലയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഇതാ രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു. ദൽഹി കലാപ വേളയിൽ സാമുദായിക വിദ്വേഷം പരത്തും വിധം വാർത്തകൾ സംപ്രേഷണം ചെയ്തു എന്നാണ് ആരോപണം. ശിക്ഷ വിധിച്ചതും നടപ്പാക്കിയതും വെള്ളിയാഴ്ച വൈകുന്നേരം ആയതുകൊണ്ട് കോടതിയിൽ പോകാനും കഴിയാതെ വന്നു. ഇടതു- വലതു ഭേദമന്യേ ബുദ്ധിജീവികളും നേതാക്കളും സംപ്രേഷണ വിലക്കിനെ രൂക്ഷമായി വിമർശിക്കുന്നു. കേന്ദ്ര സർക്കാരാണെങ്കിൽ അമ്മിക്കുഴവിക്കു കാറ്റു പിടിച്ചപോലെ തുടരുന്നു. കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന മുതലാളി രാജീവ് ചന്ദ്രശേഖർ. ടിയാന് ദൽഹിയിൽ യാതൊരു പിടിയുമില്ല എന്ന് ഇതോടെ വ്യക്തമായി. പീപ്പിളും ജയ്ഹിന്ദും വരെ നിരങ്കുശം വാർത്ത കൊടുക്കമ്പോഴാണ്, ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത്. നേരോടെ, നിരന്തരം, നിർഭയം! എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ചാനലുകള്‍ ലഭ്യമായിരുന്നില്ല.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ആരംഭിച്ചു. പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് യൂടൂബില്‍ ലൈവ് ലഭ്യമാകുന്നുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനഃരാരംഭിച്ചത്. എന്നാല്‍, മീഡിയ വണ്‍ ചാനല്‍ രാവിലെ ഒമ്ബതിന് ശേഷമാണ് സംപ്രേഷണം ആരംഭിച്ചത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ നേരത്തെ ഉത്തരവിട്ടത്. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ചാനലുകളുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ ലംഘനമാണ് എന്ന് മന്ത്രാലയം വിലയിരുത്തി.

ആര്‍എസ്‌എസിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിക്കുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തു, ആഭ്യന്തര മന്ത്രാലയത്തിനെതിരേ വാര്‍ത്തകള്‍ നല്‍കി തുടങ്ങിയ വാര്‍ത്തകള്‍ ബ്രോഡ്കാസ്റ്റിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കാണിച്ച്‌ ഇരുചാനലുകള്‍ക്കും മന്ത്രാലയം വിശദീകരണ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ചാനല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് വെള്ളിയാഴ്ച സംപ്രേഷണനിരോധനം നടപ്പാക്കിയത്. മാധ്യമവിലക്കിനെതിരേ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ തന്നെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ദേശീയപാത ഉപരോധവും റെയില്‍വേ സ്‌റ്റേഷന്‍, പോസ്‌റ്റോഫിസുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളും യുവജന പ്രസ്ഥാനങ്ങളും കേരള സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനവും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (33 minutes ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (48 minutes ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (58 minutes ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (1 hour ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (1 hour ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (1 hour ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (2 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (2 hours ago)

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം...  (3 hours ago)

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends