കോട്ടയത്ത് ആശങ്ക തുടരുന്നു...കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു... ആ സ്ഥലങ്ങളും സമയവും അറിയാം...ജാഗ്രത പാലിക്കാം

കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 2 വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള ഫ്‌ലോ ചാര്‍ട്ട് പുറത്തുവിട്ടു. രോഗിയുടെ കോഡ്ആർ 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. ആർ 2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തീയതിയും സ്ഥലവും.
ഈ തീയതികളില്‍ നിശിചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കണം. ഇല്ലെങ്കില്‍ 0481 258 32 00, 70 34 66 87 77 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14 ഇടത്താണു സഞ്ചരിച്ചത്.
ഒരുപക്ഷേ, ഇതില് വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്ത്തകര് ബന്ധപ്പെട്ട് ആവശ്യമായ നടപടികള് സ്വീകരിച്ചു കാണുമെന്നും. ചിലര് നിര്ഭാഗ്യവശാല് ശ്രദ്ധയില്‌പ്പെടാതെ വന്നിട്ടുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില് പറഞ്ഞു. അത്തരം ആളുകള്ക്കു ആവശ്യമായ സഹായങ്ങള് ചെയ്യുന്നതിനാണ് ഈ ഫോണ് നമ്പറില് ബന്ധപ്പെടുവാന് അഭ്യര്ത്ഥിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത തുടരുന്നു. രോഗബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരുടെ എണ്ണം 74 ആയി. 310 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ റൂട്ട് മാപ്പടക്കം തയ്യാറാക്കിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുവന്ന റാന്നി സ്വദേശികളുടെ ബന്ധുക്കളിലും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോട്ടയം ജില്ല കൂടുതല്‍ ജാഗ്രതയിലേക്ക് പോയത്. ഇതേ തുടര്‍ന്ന് നടത്തിയ ഇവര്‍ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ജില്ലാഭരണ കൂടം. ഇതിനോടകം 74 പേര്‍ നേരിട്ട് ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. സെക്കണ്ടറി കോണ്‍ടാക്ടായി 310 പേരെയും കണ്ടെത്തിയിട്ടുണ്ട്. പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അത് കൂടുതല്‍ ആശങ്കയുണ്ടാക്കും. ഇതിനോടകം 54 സാമ്പിളുകള്‍ അയച്ചതില്‍ 34 എണ്ണം നെഗറ്റീവാണ്. 2 എണ്ണം മാത്രമാണ് പോസിറ്റീവായത്. മൂന്നെണ്ണം പരിശോധിക്കാതെ തന്നെ ഒഴിവാക്കി. 15 പേരുടെ റിസല്‍ട്ടാണ് ഇനി ലഭിക്കാനുള്ളത്.
https://www.facebook.com/Malayalivartha


























