സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു... സ്ഥിരീകരിച്ചത് ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവര്‍ക്ക്

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചത് ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരിലെ രോഗി ദുബായില്‍ നിന്നും തൃശൂരിലെ രോഗി ഖത്തറില്‍ നിന്നുമാണ് എത്തിയത്. കൊറോണ പൂര്‍ണമായും നിയന്ത്രണ വിധേയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗത്തിന്റെ പേരില്‍ വിദേശികളെ അപമാനിക്കരുത്. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നു. ഇയാളുടെ പരിശോധനാഫലം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.രോഗം ബാധിച്ച 19 പേരില്‍ മൂന്നു പേരുടെ രോഗം പൂര്‍ണമായി ഭേദമായി. 4180 പേര്‍ നീരീക്ഷണത്തിലാണ്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. 1337 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്ബിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha


























