ഭാര്യ മരിച്ചു... പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; അനാഥനായി നാലുമാസം പ്രായമുള്ള കുഞ്ഞ്

തിരുവനന്തപുരത്തെ നെടുമങ്ങാട് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലിയമല പേരില കടുക്കാകുന്ന് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ വത്സല ദമ്പതികളുടെ മകന്‍ വിഷ്ണുവിനെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിന്റെ ഭാര്യ അജേന്ദു നാലു മാസം മുന്‍പ് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുഞ്ഞ് രക്ഷപ്പെട്ടിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്നുണ്ടായ മാനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വലിയമല പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























