കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും മകളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സും മകളും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ . പനിയും ചുമയും വന്നതിനെത്തുടര്‍ന്നാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇറ്റലിയില്‍നിന്ന് 20 ദിവസം മുമ്പ് വന്ന റാന്നിയിലെ ഒരു കുടുംബത്തിലെ യുവതിയെയും രണ്ടേകാല്‍ വയസ്സുകാരിയായ മകളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇറ്റലിയിലും കൊച്ചി വിമാനത്താവളത്തിലും പരിശോധന തുടങ്ങുന്നതിനു മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. മൂക്കൊലിപ്പുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നുള്ള കുടുംബവുമായി സമ്പര്‍ക്കമില്ലാത്തവരാണ് ഇവര്‍.
https://www.facebook.com/Malayalivartha


























