കൊറോണാ കാലത്തെ ഇന്റര്‍നെറ്റ് തിരക്ക്; കേരളത്തിന് സഹായം വാഗ്ദാനംചെയ്ത് ജിയോ; ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ജിയോ നിലപാടറിയിച്ചത്

സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ വര്‍ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ട്രാഫിക് നേരിടാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സന്നദ്ധമാണെന്നു റിലയന്‍സ് ജിയോ സര്‍ക്കാരിനെ അറിയിച്ചു. കോവിഡ്-19 നിയന്ത്രണ വിധേയമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ട് ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ടെലികോം കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്
ഏറെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അവരുടെ ജോലികള്‍ വീട്ടിലിരുന്നു ഇന്റര്‍നെറ്റ് വഴി നടത്തുന്നതു കൊണ്ടുണ്ടാകുന്ന അധിക ഇന്റര്‍നെറ്റ് ട്രാഫിക് നേരിടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിനായി ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും സാങ്കേതിക സംവിധാനം വര്‍ധിപ്പിക്കുവാന്‍ പ്രാപ്തമാണെന്നും ജിയോ കമ്പനി പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു.
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇപ്പോഴത്തെ സന്ദര്‍ഭത്തില്‍ ഉണ്ടാകാവുന്ന വര്‍ധിത ആവശ്യം 40% വരെ കൂടുതല്‍ കൈകാര്യം ചെയ്യുവാന്‍ ജിയോക്ക് സാധിക്കുമെന്നും അറിയിച്ചു. എല്ലാ ദിവസവും അതാതു ദിവസത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഏറ്റക്കുറച്ചില്‍ കമ്ബനി സംസ്ഥാന ഐ ടി മിഷന് അറിയിക്കുന്നതും, എന്തെങ്കിലും പരിഹാര മാര്‍ഗ്ഗം വേണ്ടതുണ്ടെങ്കില്‍ നിര്‍വഹിക്കുന്നതുമാണെന്ന് കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























