രണ്ട് ദിവസമായി പനിയും ശ്വാസ തടസവും ബാധിച്ചു കിടക്കുകയായിരുന്നു.. സഹായിക്കാനാരും എത്തിയില്ല; പനി ബാധിച്ചയാള്‍ മരിച്ച നിലയില്‍; കൊറോണ ഭീതിയില്‍ അടുക്കാതെ നാട്ടുകാര്‍!! കരള്‍ രോഗം ബാധിച്ചാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പനിയും ശ്വാസ തടസവും ബാധിച്ച ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശിയായ സത്യരാജിനെയാണു (ബാബു- 48) ആലങ്ങാട് മാലോത്തു പള്ളിക്കു സമീപമുള്ള വാടക വീട്ടില്‍ ഇന്നലെ വൈകീട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചു മരിച്ചതാണെന്ന ഭീതിയില്‍ പ്രദേശവാസികളാരും വീടിനു സമീപത്തേക്കു പോകാന്‍ തയാറായില്ല. വൈകിട്ടോടെ മെഡിക്കല്‍ സംഘവും വരാപ്പുഴ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കരള്‍ രോഗം ബാധിച്ചാണു മരിച്ചതെന്നു മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സമീപത്തെ എല്‍ജി ഗോഡൗണിലെ ഡ്രൈവറായിരുന്ന ഇയാള്‍ രണ്ട് ദിവസമായി പനിയും ശ്വാസ തടസവും ബാധിച്ചു കിടക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്തം പരിശോധനയ്ക്കായി കൊണ്ടു പോയിരുന്നു. എന്നാല്‍ തുടര്‍ ചികിത്സാ സഹായത്തിനു ആരും എത്തിയില്ല.
https://www.facebook.com/Malayalivartha


























