കോവിഡ് 19 വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നാളെ മുതല്‍ മാര്‍ച്ച് 29 വരെ നിരോധനാജ്ഞ...കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായ ചടങ്ങായി നടത്താൻ തീരുമാനം

കോവിഡ് 19 വ്യാപന സാധ്യത മുന്‍നിര്‍ത്തി കൊടുങ്ങല്ലൂര്‍ താലൂക്കില്‍ നാളെ മുതല്‍ മാര്‍ച്ച് 29 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എല്ലാ ആരാധനാലയങ്ങളുടേയും ചടങ്ങുകള്‍ക്ക് ഇത് ബാധകമായിരിക്കും. അതേ സമയം ആരാധനാലയങ്ങളിലെ ദിവസേനയുള്ള ചടങ്ങുകള്‍ നടത്താം. കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോല്‍സവം നടന്നുവരികയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായ ചടങ്ങായി നടത്താൻ തീരുമാനമായി . അശ്വതി കാവുതീണ്ടല്‍ അടക്കമുള്ള ചടങ്ങുകൾ ആള്‍ക്കൂട്ടം ഒഴിവാക്കി ലളിതമാക്കി നടത്താനാണ് തീരുമാനം . കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനിടെ കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആൾകൂട്ടം ഒഴിവാക്കിക്കൊണ്ട് കൊടുങ്ങല്ലൂര്‍ ഭരണി ലളിതമായി നടത്താന്‍ തീരുമാനിച്ചത്
.. 27ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും 29ന് ഭരണിയുമാണ്. ഇതിന്റെ ഭാഗമായി 1,500 ഓളം പേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി ഉല്‍സവത്തില്‍ പങ്കെടുത്തത്. മഹോല്‍സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളാണ് 27ലെ കാവുതീണ്ടലും 29ലെ ഭരണിയും. ഈ ദിവസങ്ങളിലും വന്‍ജനത്തിരക്ക് ഉണ്ടാവുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്.
അതിനിടെ, തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയിലെ പ്രധാന പുരോഹിതനടക്കം എട്ടോളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. 50ലേറെ ആളുകള്‍ സംഘടിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് 40 മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. തൃശൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ക്കെതിരേ നിര്‍ദേശങ്ങള്‍ ലംഘിച്ച് മണ്ണുത്തിയിലും പഴയന്നൂരും പുറത്തിറങ്ങി നടന്നതിന് പോലിസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























