സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും കോവിഡി ന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ അടച്ചിടില്ലെന്നും സി.എം.ഡി പി.എം. അലി അസ്ഗർ പാഷ

സപ്ലൈക്കോയുടെ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സംഭരിച്ചിട്ടുണ്ടെന്നും കോവിഡി ന്റെ പശ്ചാത്തലത്തിൽ സപ്ലൈകോ അടച്ചിടില്ലെന്നും സി.എം.ഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു
. കോവിഡ് 19 നുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള ശുചിത്വ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് തിരക്ക് ഒഴിവാക്കി ഭക്ഷ്യവസ്തുക്കൾ വാങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു .
ജനതാകർഫ്യൂ ജനജാഗ്രതാ ദിനമായി ആചരിക്കുന്നതിനാൽ ഞായറാഴ്ച വിതരണകേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. എന്നാൽ മറ്റന്നാൾ മുതൽ സർക്കാർ നിർദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നും സി.എം.ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൃത്യമായി ലഭിക്കുന്ന വിധത്തിലാണ് വിതരണ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി .
https://www.facebook.com/Malayalivartha

























