കോവിഡ്19... ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി; സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതി വന്നാല്‍ കാസര്‍കോട് ഏര്‍പ്പെടുത്തിയതുപോലുള്ള നിയന്ത്രണങ്ങള്‍ വന്നേക്കാം

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചില സ്ഥലത്ത് ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്ഥിതിവിശേഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇത്തരം പരിഭ്രാന്തിയുടെ ആവശ്യമില്ല. സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യേണ്ട സ്ഥിതി നിലവില്‍ സംസ്ഥാനത്ത് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക ജീവിതം നല്ല നിലയില്‍ തുടരുമെന്ന് ഉറപ്പുവരുത്തുമെന്നാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ പറയുന്നത്. ഇനിയും ആ നില തുടരും. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതി വന്നാല്‍ കാസര്‍കോട് ഏര്‍പ്പെടുത്തിയതുപോലുള്ള നിയന്ത്രണങ്ങള്‍ വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha

























