ഇതും കേരളത്തിലെ നടക്കൂ .... കൊറോണ പടരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പരമാവധി കുറയ്ക്കാൻ സർക്കാരും ആരോഗ്യവകുപ്പും കിണഞ്ഞു ശ്രമിക്കുമ്പോൾ ഐസൊലേഷനിൽ ഇരിക്കേണ്ട ആൾ മകളുടെ വിവാഹം നടത്തിയത് 200 ൽ അധികം പേരെ പങ്കെടുപ്പിച്ച്....

കൊറോണ പടരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പരമാവധി കുറയ്ക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്.. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവർ നിർബന്ധമായും വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്നും ഉണ്ട്. ഈ സാഹചര്യത്തിലാണ് ദുബായിൽ നിന്ന് എത്തിയ ആൾ മകളുടെ വിവാഹം കേമമായി നടത്തിയത്.
നിരീക്ഷണത്തിൽ കഴിയാനുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ച് കൊണ്ടാണ് ഇയാൾ മകളുടെ വിവാഹം നടത്തിയത് .. കടമേരി കീരിയങ്ങാടിയിലെ താനിവയലിൽ കുഞ്ഞബ്ദുല്ല യ്ക്കെതിരെ പൊലീസ് കേസെടുത്തു.
13നാണ് ഇയാൾ ദുബായിൽ നിന്ന് എത്തിയത്. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. എന്നാൽ 200 ൽ അധികം പേരെ പങ്കെടുപ്പിച്ച് വെള്ളിയാഴ്ച രാത്രി മകളുടെ നിക്കാഹ് നടത്തിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്നുണ്ടായ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്
https://www.facebook.com/Malayalivartha

























