യുവാവിന്റെ ശല്യം സഹിക്കാനായില്ല... പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍വച്ച് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു; പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... സംഭവം കാക്കനാട്

കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവിന്റെ ശല്യം സഹിക്കാനാവാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പുതുശേരി മുകള്‍ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കാസര്‍ഗോഡ് സ്വദേശി പട്ടശേരി സിബിയെ (19) ആണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കങ്ങരപ്പടി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍വച്ച് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
വിദ്യാര്‍ഥിനിയെ സിബി സ്ഥിരമായി ശല്യപ്പെടുത്തുകയും സ്കൂളിലേക്കു നടന്നുപോയ സമയത്ത് റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തുവച്ച് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.
വിവരം വീട്ടിലറിയിച്ചുവെങ്കിലും മാതാവ് മാത്രമുള്ള പെണ്‍കുട്ടി യുവാവിന്റെ ഭാഗത്തുനിന്നു വീണ്ടും ആക്രമണം ഉണ്ടാകുമെന്നു ഭയന്ന് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു.
സംഭവദിവസം രാവിലെ പരീക്ഷയ്ക്കു പോവുകയായിരുന്ന കുട്ടിയോടു പ്രതി മോശമായി പെരുമാറിയത് സഹപാഠികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ താക്കീത് ചെയ്തിരുന്നു. ആ വിരോധം വച്ചു പ്രതി ഉച്ചയ്ക്കും കുട്ടിയെ തേടി സ്ഥലത്തെത്തി.
കളമശേരിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വയോധികരായ മുത്തശനും മുത്തശിക്കുമൊപ്പം താമസിച്ചു വരുന്ന പ്രതി മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുള്ളയാളാണെന്നാണ് പോലീസ് നല്കുന്ന സൂചന. കളമശേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണ് പെണ്‍കുട്ടി.
https://www.facebook.com/Malayalivartha

























