കോവിഡ് 19... കെഎസ്ആര്‍ടിസി അത്യാവശ്യ സര്‍വീസുകള്‍ മാത്രം

കൊറോണ വൈറസ് കണക്കിലെടുത്ത് സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്‌ബോള്‍ സര്‍വീസുകള്‍ നിയന്ത്രിച്ച് കെഎസ്ആര്‍ടിസിയും. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. എന്നാല്‍, അയല്‍ ജില്ലകളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആളുകളുടെ എണ്ണം നോക്കിയാകും ബസ് സര്‍വീസുകള്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























