Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: കേരളത്തില്‍ രോഗികളുടെ എണ്ണം 64 ആയി

22 MARCH 2020 08:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മിക്കവരും വിദേശത്ത് നിന്നും വന്നവരാണ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ എറണാകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസര്‍ഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.

കണ്ണൂരില്‍ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും കുഞ്ഞിമംഗലം, ചപ്പാരപ്പടവ് സ്വദേശികള്‍ പരിയാരത്തും ചികിത്സയില്‍ കഴിയുകയാണ്.
കാസര്‍കോട് ജില്ലയിലെ കൊവിഡ് ബാധിതര്‍ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികളാണ്. ഇവര്‍ അഞ്ചുപേരും ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് 58ഉം ഒരാള്‍ക്ക് 27ഉം ഒരാള്‍ക്ക് 32ഉം ഒരാള്‍ക്ക് 41ഉം ഒരാള്‍ക്ക് 33ഉം വയസാണ് പ്രായം. എല്ലാവരും പുരുഷന്‍മാരാണ്.
എറണാകുളം ജില്ലക്കാരായ രണ്ടു പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഇവര്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് എത്തിയതാണ്. പനി ലക്ഷണങ്ങള്‍ കണ്ടതോടെ വിമാനത്താവളത്തില്‍ നിന്ന് കളമശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കാണ്. ഒരാള്‍ ബീച്ച് ആശുപത്രിയിലും മറ്റൊരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒരാള്‍ പുരുഷനും ഒരാള്‍ സ്ത്രീയുമാണ്. സ്ത്രീ അബുദാബിയില്‍ നിന്നെത്തിയതാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇരുവരെയും വിമാനത്താവളത്തില്‍ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും മറ്റേയാള്‍ നെടുമ്ബാശേരി വിമാനത്താവളം വഴിയും വന്നതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരും ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.
രോഗലക്ഷണങ്ങളുള്ള 4035 പേരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ അഭ്യര്‍ത്ഥിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 minute ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (6 minutes ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (40 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (1 hour ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (2 hours ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (2 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (3 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

Malayali Vartha Recommends