കോവിഡ് 19 പ്രതിരോധിക്കാന്‍ കത്തോലിക്ക സഭയും... പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആശുപത്രികള്‍ വിട്ടു തരാന്‍ തയ്യാറാണെന്ന് കത്തോലിക്ക സഭ

കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ കത്തോലിക്ക സഭയും രംഗത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു.
നേരത്തെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്തനംതിട്ടയിലും എറണാകുളത്തും അടഞ്ഞുകിടന്ന സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളിയിലെ ചടങ്ങുകളും മറ്റും നിര്‍ത്തിവയ്ക്കുമെന്ന് നേരത്തെ കത്തോലിക്ക സഭ അറിയിച്ചിരുന്നു. എന്നാല്‍ കൊല്ലത്ത് ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു. കെട്ടിടം വിട്ട് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പൂട്ട് പൊളിച്ച് പോലീസ് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























