സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സ്പായുടെ മറവിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വളരെ നടുക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത് .കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം. 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു. രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്.
ലഹരിവസ്തുക്കൾ വലിപ്പിക്കുകയും വെള്ളത്തിൽ കലർത്തി കുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും അതിജീവിതയെ കാണാൻ എത്തിയിരുന്നു. കേസിൽ നിന്നു പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി വ്യക്തമാക്കി.ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
ഇത്തരത്തിൽ ഇയാൾ വിളിപ്പിച്ച 10 മുതൽ 15 വരെ യുവതികളുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ യുവതികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ വിപുലമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്.ശ്രീരാജിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ചാറ്റ് വിവരങ്ങൾ പോലീസിന് ലഭിച്ചത്. മോശം ഉദ്ദേശ്യത്തോടുകൂടിയാണ് ഇയാൾ യുവതികളെ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയിരുന്നത്.
നിലവിൽ അതിക്രമത്തിന് ഇരയായ യുവതിയെയും സമാനമായ രീതിയിലാണ് ഇയാൾ അഭിമുഖത്തിനെന്ന് പറഞ്ഞ് ക്ഷണിക്കുകയും പിന്നീട് വീണ്ടും വിളിച്ചുവരുത്തുകയും ചെയ്തത്.പട്ടികയിലുള്ള 15 യുവതികളെയും പോലീസ് നേരിട്ട് സമീപിച്ച് കാര്യങ്ങൾ അന്വേഷിക്കും. ശ്രീരാജിൽനിന്നോ ഇയാളുടെ സംഘത്തിൽനിന്നോ ലൈംഗിക അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
ഇവരിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ശ്രീരാജിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം.സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ കൈമാറുന്ന റാക്കറ്റാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























