സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ടെന്ന് മുഖ്യമന്ത്രി; ചികിത്സയിലുള്ളവരുടെ എണ്ണം 105

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവര്‍ത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതില്‍ ആറു പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് സ്വദേശികള്‍. 8 പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഖത്തറില്‍നിന്നും യുകെയില്‍നിന്നും എത്തിയ ഓരോ ആള്‍ക്കാരിലും രോഗം കണ്ടെത്തി. 72,460 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
72460 പേരാണ് സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 71,994പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 164പേരെയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യദിവസമായ ഇന്ന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഗൗരവതരമായ നടപടികള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നാട്ടില്‍ കണ്ടതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അനാവശ്യമായ യാത്രകളും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായി. എല്ലാ യാത്ര വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്‌സി ഓട്ടോറിക്ഷ എന്നിവ അടിയന്തര വൈദ്യസഹായത്തിനും ആവശ്യസാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിന് മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളുവെന്ന് മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചു. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന ആള്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ.
https://www.facebook.com/Malayalivartha























