'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..

ഓപ്പറേഷൻ തൂഫാന്' പിന്നാലെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകിയിരിക്കുന്നത്.ഗാർഹിക അതിക്രമങ്ങൾ തടയുക, അതിജീവിതകൾക്ക് ആവശ്യമായ നിയമസഹായവും കൗൺസിലിംഗും ലഭ്യമാക്കുക, സുരക്ഷിതമായ താമസവും സ്വയംതൊഴിൽ അധിഷ്ഠിത ഉപജീവന മാർഗ്ഗങ്ങളും ഉറപ്പാക്കുക എന്നിവയാണ് 'സ്പീക്ക് അപ്പി'ന്റെ പ്രധാന ലക്ഷ്യങ്ങൾ. ഭയം മൂലമോ സാമ്പത്തിക പരാധീനതകൾ മൂലമോ തുറന്നുപറയാൻ സാധിക്കാത്ത സ്ത്രീകൾക്കും സുരക്ഷിതമായി പരാതിപ്പെടാൻ പദ്ധതി വഴിയൊരുക്കും.
ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ദൗത്യസേന പ്രവർത്തിക്കുക."സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്നനിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങൾ. സാമ്പത്തികമോ കുടുംബപരമോ ആയ ഭയംമൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും പോലീസ് നടത്തുക"-പദ്ധതിയെക്കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തിൽ അതിക്രൂരമായ ഗാർഹിക പീഡനം നേരിടേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനവെന്ന് കണക്കുകൾ.
ശാരീരികവും മാനസികവുമായ അതിക്രമങ്ങൾക്ക് പുറമെ ഭൂരിഭാഗം ഇടങ്ങളിലും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നുണ്ട്. പുറത്തുവരുന്ന കേസുകളേക്കാൾ എത്രയോ ഇരട്ടിയാണ് അടച്ചിട്ട മുറികളിൽ പുറംലോകം അറിയാതെ പോകുന്ന അതിക്രമങ്ങളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഭർത്താക്കന്മാരുടെ പീഡനത്തിന് (Cruelty by Husbands) രജിസ്റ്റർ ചെയ്തത് 2024-ൽ 4,515 കേസുകളും,
2025-ൽ 3,986 കേസും 2026 -ൽ ഇതുവരെ 2,228 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.അതിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കം .കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകളാണ് ഗാർഹിക പീഡനങ്ങളെ തുടർന്ന് മരണപ്പെട്ടത്. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.പരമ്പരാഗത പോലീസ് രീതികളിൽ നിന്ന് വ്യത്യസ്തമായിഅതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ്ണ മുൻഗണന നൽകുന്ന സമീപനമായിരിക്കും ദൗത്യസേനയുടേത്. വിവരം ലഭിച്ചാൽ ഔദ്യോഗിക യൂണിഫോമിലല്ലാതെയാകും പോലീസ് ഉദ്യോഗസ്ഥർ അതിജീവിതകളെ സമീപിക്കുക.
ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫീസർമാർ കേസിന്റെ പുരോഗതി, കൗൺസിലിംഗ്, ഉപജീവന പിന്തുണ എന്നിവ ആഴ്ചയിലൊരിക്കൽ നേരിട്ട് വിലയിരുത്തും.
https://www.facebook.com/Malayalivartha

























