തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി . പൂവച്ചൽ സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസ്സുകാരി മകൾ ധോനി എന്നിവരെയാണ് കഴിഞ്ഞ ഒക്ടോബർ 6 മുതൽ കാണാതായത് . വലിയ സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കുടുംബത്തിനുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആയതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് കാട്ടാക്കട പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha



























