സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഗ്രാമിന് 105 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി ഉയർന്നു. പവന് 840 രൂപ വർദ്ധിച്ച് 1,10,520 രൂപയായി. ആ മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാനായി കാരണം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഇന്ന് ഏകദേശം ഒരു ശതമാനത്തോളം കുറഞ്ഞു. യു.എസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയും യുദ്ധഭീതി ഒഴിഞ്ഞതുമാണ് രാജ്യാന്തര വിപണിയിൽ എണ്ണവില കുറയാനായി കാരണമായത്. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
"https://www.facebook.com/Malayalivartha
























